ആർട്ടിക്കിൾ 370 റദ്ദാക്കാനുള്ള പ്രമേയം കേന്ദ്രമന്ത്രിസഭ പാസാക്കിയത് ഏഴ് മിനുട്ടിൽ
text_fieldsന്യൂഡൽഹി: ജമ്മുകശ്മീരിന് പ്രത്യേക അധികാരം നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കാനുള്ള പ്രമേയം കേന്ദ്രമന്ത്രിസഭ പാസാക്കിയത് കേവലം ഏഴു മിനുട്ടിൽ. ദ്രുതഗതിയിൽ പ്രമേയം പാസാക്കി മന്ത്രിസഭ പിരിയുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷായാണ് പ്രമേയം അവതരിപ്പിച്ചത്. ആർട്ടിക്കിൾ 370 റദ്ദാക്കുകയാണെന്ന് ഷാ അറിയിച്ചതിന് പിന്നാലെ ഡസ്കിലടിച്ച് മന്ത്രിസഭാ അംഗങ്ങൾ പ്രമേയത്തെ അനുകൂലിച്ചു.
ജമ്മുകശ്മീരിന് പ്രത്യേക അധികാരം നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കാനുള്ള പ്രമേയം പാർലമെൻറിൽ പാസായിരുന്നു. രാജ്യസഭയിലാണ് എൻ.ഡി.എ സർക്കാർ ആദ്യമായി പ്രമേയം അവതരിപ്പിച്ചത്. ഇതിന് പിന്നാലെ ലോക്സഭയിൽ പ്രമേയം എത്തുകയായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷാക്കും കേന്ദ്രമന്ത്രിസഭയിലെ ചുരുക്കം ചിലർക്കും മാത്രമാണ് പ്രമേയത്തെ കുറിച്ച് അറിവുണ്ടായിരുന്നതെന്നാണ് റിപ്പോർട്ടുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.