ജമ്മു കശ്മീർ പ്രത്യേക പദവി: ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും
text_fieldsന്യൂഡൽഹി: ജമ്മുകശ്മീരിന് പ്രത്യേക അധികാരം നൽകിയിരുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 370 റദ്ദാക്കിയത് ചോദ്യം ചെയ്ത ുള്ള ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്.എ ബോബ്ദെ, എസ്.എ നസീർ അ ടങ്ങുന്ന പ്രത്യേക ബെഞ്ച് ആണ് കേസ് പരിഗണിക്കുന്നത്. ജമ്മു കശ്മീരിലെ മാധ്യമങ്ങൾക്ക് സംസ്ഥാനത്ത് വിലക്ക് ഏർപ്പെ ടുത്തിയ നടപടിക്കെതിരായ ഹരജിയും കോടതി ഇന്ന് പരിഗണിക്കും.
ആർട്ടിക്കിൾ 370 റദ്ദാക്കിയത് ചൂണ്ടിക്കാട്ടി അഭിഭാഷകൻ എം.എൽ ശർമയും മാധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയതിനെതിരെ കശ്മീർ ടൈംസ് എക്സിക്യൂട്ടീവ് എഡിറ്റർ അനുരാധ ഭാസിനും ആണ് കോടതിയിൽ ഹരജി നൽകിയത്. ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരെ നാഷനൽ കോൺഫറൻസ് എം.പിയും മുൻ സ്പീക്കറുമായ അക്ബർ ലോണും എം.പിയും ജമ്മു കശ്മീർ ഹൈകോടതി മുൻ ജഡ്ജിയുമായ ഹസ്നയിൻ മസൂദിയും എൻ.സി.പിയും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.
ജമ്മു കശ്മീരിനെ വിഭജിച്ച് കേന്ദ്രഭരണ പ്രദേശങ്ങളാക്കുന്ന പാർലമെന്‍റ് പാസാക്കിയ ജമ്മു കശ്മീർ റീഓർഗനൈസേഷൻ ആക്റ്റ് സുപ്രീംകോടതി പരിശോധിക്കണമെന്നാണ് ആവശ്യം. ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിന് സംസ്ഥാന നിയമസഭയുടെ അംഗീകാരം തേടിയില്ലെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു. ഭരണഘടനയുടെ ആർട്ടിക്ൾ 14, 19 (1) (എ), 19 (1) (ജി), 21 പ്രകാരം സ്വതന്ത്ര മാധ്യമ പ്രവർത്തനവും തൊഴിൽ ചെയ്യാനുള്ള സ്വതന്ത്ര്യവും തടസപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കശ്മീർ ടൈംസ് എക്സിക്യൂട്ടീവ് എഡിറ്റർ ഹരജി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.