ജനാധിപത്യത്തിലേക്ക് തുറക്കുന്ന രാഷ്ട്രപതിഭവൻ
text_fieldsസാമ്രാജ്യാധിപത്യത്തിെൻറയും അധികാരത്തിെൻറയും ഇടനാഴികൾ ജനാധിപത്യത്തിെൻറ ഇരിപ്പിടമായി മാറുന്ന കാഴ്ചക്കാണ് രാഷ്ട്രപതിഭവൻ സാക്ഷിയായിട്ടുള്ളത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രത്തിെൻറ ശക്തിയും ജനാധിപത്യപാരമ്പര്യവും മതേതരത്വവും വിളിച്ചോതുന്നതാണ് നമ്മുടെ രാഷ്ട്രപതിഭവൻ. റെയ്സിന കുന്നുകളിലെ ഇൗ കെട്ടിടം അതിെൻറ ശിൽപചാതുരിയിലും നിർമാണപാടവത്തിലും മികവ് പുലർത്തുന്നു.
ബ്രിട്ടീഷ് കാലത്ത് വൈസ്രോയിയുടെ വസതിയായിരുന്നു രാഷ്ട്രപതിഭവൻ. എഡ്വിൻ ലാൻഡ്സീർ ലുട്യെൻസ് ആണ് ഇതിെൻറ ശിൽപി. ഇന്ത്യയുടെ തലസ്ഥാനം കൊൽക്കത്തയിൽനിന്ന് ഡൽഹിയിലേക്ക് മാറ്റാൻ തീരുമാനിച്ച 1911ലാണ് ബ്രിട്ടീഷ് വൈസ്രോയിക്കായി ഡൽഹിയിൽ വസതി പണിയാൻ തീരുമാനമായത്. പണി പൂർത്തിയായത് 1929ൽ. വൈസ്രോയീസ് ഹൗസ് എന്നായിരുന്നു ആദ്യത്തെ പേര്.
ഇർവിൻ പ്രഭുവിന് മുതൽ മൗണ്ട്ബാറ്റൺ പ്രഭുവിന് വരെ വസതിയായ ഇവിടെ താമസിച്ച ആദ്യ ഇന്ത്യക്കാരനായി ആദ്യ ഇന്ത്യൻ ഗവർണർ ജനറലായ സി. രാജഗോപാലാചാരി. ഇന്ത്യ സ്വാതന്ത്ര്യം നേടിയപ്പോൾ ഇതിെൻറ പേര് ഗവൺമെൻറ് ഹൗസ് എന്നുമാറ്റി. 1950 ജനുവരി 26ന് ഡോ. രാജേന്ദ്ര പ്രസാദ് ഇന്ത്യയുടെ പ്രഥമ ഇടക്കാല രാഷ്ട്രപതിയായി ഇവിടെ താമസം തുടങ്ങിയപ്പോഴാണ് രാഷ്ട്രപതിഭവൻ എന്ന പേരു നൽകുന്നത്. അഞ്ചേക്കർ സ്ഥലത്താണ് വസതി സ്ഥിതിചെയ്യുന്നത്.
നാലു നിലകളിലായി 340 മുറികളുണ്ട് ഇവിടെ. 330 ഏക്കർ സ്ഥലത്ത് 190 ഏക്കറും പൂന്തോട്ടമാണ്. ഹൈദരാബാദിലുള്ള രാഷ്ട്രപതിനിലയം ഇന്ത്യൻ രാഷ്ട്രപതിയുടെ മറ്റൊരു ഒൗദ്യോഗിക വസതിയാണ്. ഇന്ത്യ സ്വാതന്ത്ര്യം േനടിയപ്പേൾ ഹൈദരാബാദ് നിസാമിൽനിന്ന് ഏറ്റെടുത്തതാണ് കെട്ടിടം. 90 ഏക്കറിലാണ് 11 മുറികളുള്ള കെട്ടിടം സ്ഥിതിചെയ്യുന്നത്. 1860ൽ പണികഴിപ്പിച്ചതാണ്. സിംലയിലെ റിട്രീറ്റ് ബിൽഡിങ്ങും മറ്റൊരു വിശ്രമകേന്ദ്രമാണ്. 1850ൽ നിർമിച്ചതാണ് റിട്രീറ്റ് ബിൽഡിങ്. വർഷത്തിൽ ഒരിക്കലെങ്കിലും രാഷ്ട്രപതി ഇൗ രണ്ടിടത്തും സന്ദർശിക്കാറുണ്ട്. സന്ദർശനവേളയിൽ മുഴുവൻ ഒാഫിസും അവിടേക്ക് മാറ്റുന്നു.
യാത്രയാകാം, രാഷ്ട്രപതിഭവനിലേക്ക്
രാഷ്ട്രപതിഭവൻ മ്യൂസിയം കോംപ്ലക്സും പൂന്തോട്ടങ്ങളും പ്രധാന കെട്ടിടവും സന്ദർശകർക്കായി തുറന്നുകൊടുത്തിട്ടുണ്ട്. മുഗൾ ഗാർഡൻസ്, ഹെർബൽ ഗാർഡൻ, മ്യൂസിക്കൽ ഗാർഡൻ, സ്പിരിച്വൽ ഗാർഡൻ എന്നിവയാണ് പൂന്തോട്ടങ്ങൾ. രാഷ്ട്രപതിഭവൻ സന്ദർശിക്കാൻ ഒാൺലൈനായി ബുക്ക് ചെയ്യണം. http://rashtrapatisachivalaya.gov.in/rbtour എന്ന വെബ്സൈറ്റിലൂടെയാണ് രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടത്. എട്ടു വയസ്സിന് മുകളിലുള്ളവർക്ക് 50 രൂപ സന്ദർശക ഫീസുമുണ്ട്. രാഷ്ട്രപതിഭവെൻറ വിവിധ ഭാഗങ്ങൾ സന്ദർശകർക്ക് തുറന്നുകൊടുക്കുന്ന ദിവസങ്ങൾ പരിമിതപ്പെടുത്തിയിട്ടുണ്ട്.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിസിറ്റർ
ഉന്നതവിദ്യാഭ്യാസത്തിനുള്ള 126 കേന്ദ്ര സ്ഥാപനങ്ങളുടെ വിസിറ്റർ ആണ് രാഷ്ട്രപതി. കേന്ദ്ര സർവകലാശാലകൾ, െഎ.െഎ.ഇ.എസ് ആൻഡ് ടി, െഎ.െഎ.എസ്സി-ബി, െഎസറുകൾ, െഎ.െഎ.െഎ.ടികൾ, െഎ.െഎ.ടികൾ, എൻ.െഎ.ടികൾ തുടങ്ങിയവയിലാണ് രാഷ്ട്രപതിക്ക് വിസിറ്റർ പദവിയുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.