പണ്ഡിത കപില വാത്സ്യായൻ അന്തരിച്ചു
text_fieldsന്യൂഡൽഹി: ഭാരതീയ കല, വാസ്തുവിദ്യ, നൃത്തം തുടങ്ങിയ മേഖലകളിലെ പാണ്ഡിത്യം തെളിയിച്ച ഡോ. കപില വാത്സ്യായൻ അന്തരിച്ചു. 92 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.
മുൻ രാജ്യസഭാംഗമായ കപില സംഗീത നാടക അക്കാദമി, ഭാരതസർക്കാറിെൻറ വിദ്യാഭ്യാസ മന്ത്രാലയം, കലാ-സാംസ്കാരിക വകുപ്പ് തുടങ്ങി നിരവധി സ്ഥാപനങ്ങളിലെ പദവികൾ വഹിച്ചിരുന്നു. ഇന്ദിര ഗാന്ധി ദേശീയ കാലകേന്ദ്രത്തിെൻറ സ്ഥാപക ഡയറക്ടർ ആയിരുന്ന കപില കേന്ദ്രത്തിലെ ആജീവനാന്ത ട്രസ്റ്റി കൂടിയായിരുന്നു.
മിഷിഗൺ സർവകലാശാലയിൽ നിന്നും ബിരുദാനന്തരം ബിരുദം നേടിയ കപില ബനാറസ് ഹിന്ദു സർവകലാശാലയിൽ നിന്നുമാണ് ഗവേഷണ ബിരുദമെടുത്തത്. സ്വയർ ആൻഡ് സർക്കിൾ ഓഫ് ഇന്ത്യൻ ആർട്സ്, ഭരത: ദി നാട്യശാസ്ത്ര, മാത്രാലക്ഷണം തുടങ്ങിയ അനവധി കൃതികളും രചിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.