ജെ.എൻ.യു വി.സി ശാന്തിശ്രീ പണ്ഡിറ്റിനെ പരിഹസിച്ച് വരുൺ ഗാന്ധി
text_fieldsന്യൂഡൽഹി: ജവഹർലാൽ നെഹ്‌റു സർവകലാശാലയുടെ പുതിയ വൈസ് ചാൻസലറായ പ്രൊഫസർ ശാന്തിശ്രീ പണ്ഡിറ്റിനെതിരെ രൂക്ഷവിമർശനവുമായി ബി.ജെ.പി നേതാവ് വരുൺ ഗാന്ധി. വൈസ് ചാൻസലറായി നിയമിതയായ ശേഷം ശാന്തിശ്രീ പണ്ഡിറ്റ് പങ്കുവെച്ച പത്രക്കുറിപ്പിനെ കടുത്ത ഭാഷയിലാണ് വരുൺ ഗാന്ധി പരിഹസിച്ചത്. പുതിയ ജെ.എൻ.യു വി.സിയുടെ പത്രക്കുറിപ്പ് നിരക്ഷരതയുടെ പ്രദർശനമാണെന്നും വ്യാകരണ പിശകുകൾ നിറഞ്ഞതാണെന്നും വരുൺ ഗാന്ധി കുറ്റപ്പെടുത്തി.
രാജ്യത്തെ മികച്ച സർവകലാശാലയിൽ ശാന്തിശ്രീ പണ്ഡിറ്റിനെ വൈസ് ചാൻസലറായി നിയമിക്കുന്നത് യുവാക്കളുടെ ഭാവിയെയും മനുഷ്യമൂലധനത്തെയും നശിപ്പിക്കുമെന്നും വരുൺ ഗാന്ധി പറഞ്ഞു. ജവഹർലാൽ നെഹ്‌റു സർവകലാശാലയുടെ ആദ്യ വനിതാ വൈസ് ചാൻസലറാണ് ശാന്തിശ്രീ ധൂലിപ്പുഡി പണ്ഡിറ്റ്.
ഇതിന് മുന്‍പും സർക്കാരിന്റെ നയങ്ങൾക്കെതിരെ വരുൺ ഗാന്ധി പരാമർശം നടത്തിയിട്ടുണ്ട്. കർഷക പ്രതിഷേധം മുതൽ സ്വന്തം പാർട്ടിയുടെ നയതീരുമാനങ്ങളെ രൂക്ഷമായി വിമർശിക്കുന്ന വരുൺ ഗാന്ധി പണപ്പെരുപ്പം, തൊഴിലില്ലായ്മ എന്നിവക്കെതിരെയും പ്രതികരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.