കോൺഗ്രസ് പ്രകടനപത്രിക അപകടകരം -ജെയ്റ്റ്ലി
text_fieldsന്യൂഡൽഹി: കോൺഗ്രസ് അപകടകരമായ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളാണ് പ്രകടനപത്രികയിലൂടെ നൽകുന്നതെന്ന് ബി.ജെ.പി ആരോപിച്ചു. രാജ്യദ്രോഹക്കുറ്റം ചുമത്തുന്നതിനുള്ള നിയമം ഇല്ലാതാക്കുമെന്ന ഒറ്റ വാഗ്ദാനം കൊണ്ടുതന്നെ കോൺഗ്രസ് ഒരു സീറ്റുപോലും അർഹിക്കുന്നില്ലെന്നും ബി.ജെ.പി നേതാവ് അരുൺ ജെയ്റ്റ്ലി അഭിപ്രായപ്പെട്ടു.
രാജ്യദ്രോഹക്കുറ്റം ഇല്ലാതാക്കുന്നത് ജിഹാദികൾക്കും മാവോവാദികൾക്കുംവേണ്ടിയാണെന്ന് ജെയ്റ്റ്ലി ആരോപിച്ചു. പ്രശ്നബാധിത സംസ്ഥാനങ്ങളിൽ നടപ്പാക്കിയ പ്രത്യേക സേനാധികാരം എടുത്തുകളയുമെന്ന് ഒരു ഭാഗത്ത് പറയുന്ന കോൺഗ്രസ് പ്രകടനപത്രിക മറുഭാഗത്ത് ക്രിമിനൽ കേസുകളിൽ ജാമ്യം ലഭിക്കാവുന്ന തരത്തിൽ ക്രിമിനൽ നടപടിക്രമത്തിൽ ഭേദഗതി കൊണ്ടുവരുമെന്ന് വാഗ്ദാനം ചെയ്യുന്നു. ഭീകരത പ്രോത്സാഹിപ്പിക്കാനാണിത്. കശ്മീരി പണ്ഡിറ്റുകളുടെ കാര്യം പ്രകടനപത്രികയിൽ ഉൾപ്പെടുത്തുന്നതിലും കോൺഗ്രസ് പരാജയപ്പെട്ടു -ജെയ്റ്റ്ലി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.