ഇന്ധനവിലയെ ന്യായീകരിച്ച് ജെയ്റ്റ്ലിയും
text_fieldsന്യൂഡൽഹി: ഇന്ധന വില വർധനവിനെ ന്യായീകരിച്ച് ധനമന്ത്രി അരുൺ ജെയ്റ്റ്ലി. അമേരിക്കയിൽ എണ്ണ സംസ്കരണത്തിൽ ഇടിവുണ്ടായത് വില കൂടാൻ കാരണമായി. സംസ്ഥാന നികുതിയും വില കൂടാൻ ഇടയാക്കി. വികസന പദ്ധതികൾ നടപ്പാക്കാൻ പണം വേണം. ഇതിന് നികുതി വരുമാനം ആവശ്യമാണെന്നും ജെയ്റ്റ്ലി പറഞ്ഞു.
ഇന്ധനവില വർധനവ് സംബന്ധിച്ച് വിമർശനം ഉന്നയിക്കുന്ന കോൺഗ്രസും ഇടതുപക്ഷവും അവർ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ നികുതി കുറക്കാൻ തയാറാവുന്നില്ലെന്നും ജെയ്റ്റ്ലി കുറ്റപ്പെടുത്തി.
നേരത്തെ ഇന്ധനവില വർധനവിനെ സംബന്ധിച്ച കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനത്തിെൻറ പ്രസ്താവന വിവാദമായിരുന്നു. ശൗചാലയങ്ങൾ നിർമിക്കുന്നതിനും മറ്റ് വികസന പ്രവർത്തനങ്ങൾ നടത്തുന്നതിനും ഇന്ധന വില വർധനവിലൂടെ ലഭിക്കുന്ന പണമാണ് ഉപയോഗിക്കുന്നതെന്നായിരുന്നു കണ്ണന്താനത്തിെൻറ പ്രസ്താവന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.