കർഷക വായ്പ സംസ്ഥാനങ്ങൾ സ്വന്തം വിഭവങ്ങളിൽനിന്ന് എഴുതിത്തള്ളണം –അരുൺ ജെയ്റ്റ്ലി
text_fields
ന്യൂഡൽഹി: സംസ്ഥാനങ്ങൾ തങ്ങളുടെ വിഭവങ്ങളിൽനിന്ന് വേണം കർഷക വായ്പ എഴുതിത്തള്ളാനെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി. നരേന്ദ്ര േമാദി സർക്കാറിെൻറ മൂന്നാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ വാർത്ത സമ്മേളനത്തിലാണ് കാർഷിക പ്രതിസന്ധി പരിഹരിക്കാനുള്ള ഉത്തരവാദിത്തം സംസ്ഥാനങ്ങൾക്കെന്ന സൂചന അദ്ദേഹം നൽകിയത്.
നോട്ട് നിരോധനത്തിന് മുേമ്പ മാന്ദ്യമുണ്ട്. ഇന്നത്തെ ആേഗാള പശ്ചാത്തലത്തിൽ ഏഴ് മുതൽ എട്ട് ശതമാനം വളർച്ചയെന്നത് ഇന്ത്യയെ സംബന്ധിച്ച് സ്വാഭാവികം തന്നെയാണ്. അത് ജി.എസ്.ടിയെ എന്തെങ്കിലും തരത്തിൽ സ്വാധീനിക്കുമെന്ന് കരുതുന്നില്ല. അന്താരാഷ്ട്ര തലത്തിലെ സംരക്ഷണവാദവും രാഷ്ട്രീയ അനിശ്ചിതത്വവും ലോക വ്യാപാരത്തെ മാന്ദ്യത്തിലാക്കി. അത് കയറ്റുമതിയെയും ബാധിച്ചു. നോട്ട് നിരോധനം സമാന്തര സമ്പദ്വ്യവസ്ഥയെ ഇല്ലാതാക്കാൻ സഹായിച്ചു.
ഡിജിറ്റൽവത്കരണത്തിലാണ് ഇന്ന് ഏറെ ശ്രദ്ധ. കള്ളപ്പണത്തിന് എതിരായ പരിഷ്കരണ നടപടികേളാടെ നികുതി അടക്കുന്നവരുടെ എണ്ണവും കൂടി. വളർച്ച കൂടുന്നതിന് ജി.എസ്.ടിയും സഹായകമായി. അത് ജൂലൈ ഒന്ന് മുതൽ നടപ്പാക്കുന്നതിെൻറ അവസാന പടിയിലാണ്. ഇതുവരെയുള്ള തീരുമാനങ്ങൾ സമവായത്തിലായിരുന്നു. നിരക്കുകളിൽ മാറ്റം വരുത്താനുള്ള മാധ്യമപ്രചാരണങ്ങൾ ജി.എസ്.ടി കൗൺസിലിൽ തീരുമാനത്തെ സ്വാധീനിക്കില്ല.
ബാങ്കുകളുടെ നിഷ്ക്രിയ ആസ്തി കുറക്കുന്നത് വലിയ വെല്ലുവിളിയാണെന്നും അതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും ജെയ്റ്റ്ലി വ്യക്തമാക്കി. സ്വകാര്യ മേഖലയിൽ നിേക്ഷപം വർധിപ്പിക്കുന്നതിെൻറ വെല്ലുവിളിയും ഇതുമായി ബന്ധപ്പെട്ടതാണ്. നേരത്തെ സർക്കാറിന് എതിരായ ആക്ഷേപം വലിയ പരിഷ്കരണങ്ങൾ നടപ്പാക്കുന്നില്ലെന്നായിരുന്നു. അതിപ്പോൾ തൊഴിലില്ലായ്മയിലേക്ക് കേന്ദ്രീകരിക്കുകയാണ്. ആളുകൾക്ക് പ്രചാരണത്തിന് വേണ്ടി മാത്രം ചില പ്രശ്നങ്ങൾ വേണം. സമ്പദ് വ്യവസ്ഥയുടെ വളർച്ചയോടെ ജോലി സാധ്യതയും വർധിക്കും. മൂന്ന് വർഷം മുമ്പ് നയപരമായ പരിഷ്കരണത്തിൽ മാന്ദ്യത നിലനിന്നിരുന്നു. സമ്പദ്വ്യവസ്ഥയുടെ വിശ്വാസ്യത ഇന്ന് തങ്ങൾ പുനഃസ്ഥാപിച്ചു.
കന്നുകാലികളെ സംബന്ധിച്ച് ഒാരോ സംസ്ഥാനങ്ങൾക്കും അവരുടേതായ നിയമങ്ങളുണ്ട്. എന്നാൽ ചില തരം മൃഗങ്ങൾ സംരക്ഷിക്കപ്പെടേണ്ടതാണെന്ന് ഭരണഘടനയിലെ മാർഗനിർദേശക തത്ത്വങ്ങളിൽ പറയുന്നുെണ്ടന്നും അദ്ദേഹം പറഞ്ഞു.പാകിസ്താനുമായുള്ള ചർച്ചക്കുള്ള അന്തരീക്ഷം അവർ തന്നെയാണ് തടസ്സപ്പെടുത്തിയത്. ഇന്ത്യയുടെ ഒാരോ ശ്രമത്തെയും പത്താൻകോട്ട്, ഉറി ആക്രമണങ്ങളിലൂടെയും പട്ടാളക്കാരുടെ മൃതദേഹം വികൃതമാക്കിയുമാണ് അവർ പ്രതികരിച്ചത്. കഴിഞ്ഞ കുറച്ച് ദിവസമായി നിയന്ത്രണരേഖയിൽ നമ്മുടെ സേനക്കാണ് മേൽക്കോയ്മ. ലാലു പ്രസാദ് യാദവിനും പി. ചിദംബരത്തിനും എതിരായി അന്വേഷണ ഏജൻസികൾക്ക് ലഭിച്ച തെളിവുകളിൽ അടിസ്ഥാനമുണ്ടോയെന്ന് തീരുമാനിക്കേണ്ടത് കോടതിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.