മോദി തന്നെ മുദ്രാവാക്യം -ജെയ്റ്റ്ലി
text_fieldsന്യൂഡൽഹി: ‘മോദി എല്ലാം സാധ്യമാക്കുന്നു’ (മോദി ഹെ തൊ മുംകിൻ ഹെ)എന്നതായിരിക്കും പൊതു തെരഞ്ഞെടുപ്പിലേക്കുള്ള ബി.ജെ.പിയുടെ പ്രധാന മുദ്രാവാക്യമെന്ന് ധനമന്ത്രി അരുൺ ജെയ് റ്റ്ലി പറഞ്ഞു. 24 മണിക്കൂറും കർമനിരതനായ പ്രധാനമന്ത്രിയായിരുന്നു അദ്ദേഹം. കാര്യങ ്ങൾ പെെട്ടന്ന് ഗ്രഹിക്കും. നിശ്ചയദാർഢ്യത്തോടെ, സുതാര്യമായ തീരുമാനങ്ങളെടുക്കാനുള്ള അദ്ദേഹത്തിെൻറ കഴിവ് അപാരമാണ്. കാര്യങ്ങൾ ചെയ്യുന്നയാൾ എന്ന പ്രതീതിയാണ് മോദിയെക്കുറിച്ച് ഇന്ത്യക്കാർക്കുള്ളത്.
ഇന്ത്യയെ ശ്രദ്ധിക്കുന്ന പുറത്തുള്ളവരും ഇക്കാര്യം അംഗീകരിച്ചതാണ്. ഇതെല്ലാം പരിഗണിച്ചാണ് ‘മോദി എല്ലാം സാധ്യമാക്കുന്നു’ എന്ന മുദ്രാവാക്യം ആവിഷ്കരിച്ചതെന്ന് ജെയ്റ്റ്ലി വ്യക്തമാക്കി. ഇൗ സർക്കാറിെൻറ കാലത്ത് തുടർച്ചയായി അഞ്ചു വർഷവും ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥയെന്ന പദവി ഇന്ത്യക്ക് നിലനിർത്താനായി. നേതൃത്വമികവാണ് ഇതിെൻറ കാരണം- അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രിയുടെ നേതൃത്വമികവിനും തീരുമാനമെടുക്കാനുള്ള ശേഷിക്കും സത്യസന്ധതക്കും അംഗീകാരം നൽകാനുള്ള അവസരമാവുകയാണ് ഇൗ തെരഞ്ഞെടുപ്പ്. ഭീകരവിരുദ്ധ നടപടികളുടെ ഭാഗമായി മിന്നലാക്രമണവും വ്യോമാക്രമണവും നടത്തി മോദി സർക്കാർ കരുത്ത് പ്രകടിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
യു.പി.എ കാലത്ത് പണപ്പെരുപ്പം 10.4 ശതമാനമായിരുന്നു. ഇപ്പോഴത് 2.5 ശതമാനമായി. സംവരണത്തിന് പുറത്തുള്ള വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം ഏർപ്പെടുത്തി. സർക്കാർ സംവിധാനം പണ്ടും ഇപ്പോഴും ഒന്നാണ്. എന്നാൽ, നേതൃത്വഗുണമാണ് മാറ്റങ്ങൾ സാധ്യമാക്കിയത് -ജെയ്റ്റ്ലി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.