കെജ്രിവാളിെൻറ ‘മാപ്പ്’ ജെയ്റ്റ്ലിക്ക് വേണ്ട
text_fieldsന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിെൻറ മാപ്പപേക്ഷ കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലി തള്ളി. മാനനഷ്ട കേസുകളുടെ നിയമനടപടികളിൽനിന്ന് തലയൂരാൻ ഒാടി നടന്ന് കെജ്രിവാൾ ക്ഷമാപണം നടത്തുന്നതിനിടയിലാണ് ജെയ്റ്റ്ലി മാപ്പ് തള്ളിയതായ റിപ്പോർട്ട്.
ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ അഴിമതിയുമായി ബന്ധപ്പെട്ട് കെജ്രിവാളിെൻറ പ്രസ്താവനക്കെതിരെ ജെയ്റ്റ്ലി പത്തുകോടി നഷ്ടപരിഹാരമാവശ്യപ്പെട്ട് നിയമനടപടി സീകരിക്കുകയായിരുന്നു. കൂടാതെ, ഇൗ കേസിൽ വിചാരണക്കിടെ കെജ്രിവാളിെൻറ അഭിഭാഷകൻ നടത്തിയ പരാമർശത്തിന് പത്തുകോടി ആവശ്യപ്പെട്ട് ജെയ്റ്റ്ലി മറ്റൊരു കേസും നൽകി.
കഴിഞ്ഞ ദിവസങ്ങളിൽ കെജ്രിവാൾ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, കോൺഗ്രസ് നേതാവ് കപിൽ സിബൽ, ശിരോമണി അകാലിദൾ നേതാവ് ബിക്രം മജീദിയ എന്നിവേരാട് മാപ്പ് ചോദിച്ചിരുന്നു. ഇതേത്തുടർന്ന്, കേസുകൾ പിൻവലിക്കാൻ ഇവർ തയാറായി. എന്നാൽ, ക്ഷമാപണം സീകരിക്കാതെ കേസുമായി മുന്നോട്ടുപോകാനാണ് ജെയ്റ്റലിയുടെ തീരുമാനം. വിവിധ അഴിമതി ആരോപണങ്ങളിലായി ഇനി 30 മാനനഷ്ട കേസുകളാണ് കോടതികളിൽ കെജ്രിവാളിനെതിരെയുള്ളത്. ഇത്രയും കേസുകളുമായി മുന്നോട്ടുപോകുന്നതിനുള്ള സാമ്പത്തിക പ്രയാസമാണ് മാപ്പുപറഞ്ഞ് ഒത്തുതീർപ്പാക്കുന്നതിന് പാർട്ടി പറയുന്ന കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.