നോട്ട് പിൻവലിക്കൽ: നികുതി വരുമാനം വർദ്ധിച്ചെന്ന് ജെയ്റ്റ്ലി
text_fieldsന്യൂഡൽഹി: നോട്ട് പിൻവലിക്കലിനെ തുടർന്ന് നികുതി വരുമാനത്തിൽ വർദ്ധനവുണ്ടായതായി കേന്ദ്ര ധനകാര്യ മന്ത്രി അരുൺ ജെയ്റ്റ്ലി. നവംബർ 30വരെ എല്ലാ മേഖലകളിലുപരോക്ഷ നികുതിയിനത്തിൽ 26.2 ശതമാനം വർദ്ധനവുണ്ടായതായി അദ്ദേഹം പറഞ്ഞു. എക്സൈസ് ഡ്യൂട്ടിയിൽ 43.5 ശതമാനവും സേവന നികുതിയിൽ 25.7 ശതമാനവും കസ്റ്റം ഡ്യൂട്ടിയിൽ 5.6 ശതമാനവും വരുമാന വർദ്ധധ ഉണ്ടായി. പ്രത്യക്ഷ നികുതി വരുമാനം 13.6 ശതമാനം കൂടി.
ബാങ്കിലെ നികുതി ശേഖരണത്തിൽ ഇതിെൻറ പ്രതിഫലനം കാണാവുന്നതാണ്. റിസർവ് ബാങ്കിൽ നോട്ടുകൾക്ക് ഒരു പഞ്ഞവുമില്ല. പുതിയ 500െൻറ പുതിയ നോട്ടുകൾ ധാരാളം അച്ചടിച്ചുകൊണ്ടിരിക്കുന്നു. നോട്ട് നിരോധം രാജ്യത്തെ സമ്പദ്വ്യവസ്ഥയിൽ തിരിച്ചടിയുണ്ടാക്കിയിട്ടില്ല. പെട്രോൾ ഉപഭോഗവും ഡിജിറ്റൽ ഇടപാടും വർദ്ധിച്ചു. ആരോപണം ഉന്നയിച്ച് ഒാടി കളയുകയല്ലാതെ പ്രതിപക്ഷത്തിന് മറ്റ് ജോലി ഒന്നും ഇല്ലെന്നും ജെയ്റ്റ്ലി ആരോപിച്ചു. നോട്ട് വിഷയത്തിൽ യാതൊരു അനിഷ്ട സംഭവങ്ങളും രാജ്യത്ത് ഉണ്ടായിട്ടില്ലെന്നും ഇതിനെ പിന്തുണച്ച ജനങ്ങൾക്ക് നന്ദി അറിയിക്കുന്നതായും ജെയ്റ്റ്ലി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.