അരുൺ ജെയ്റ്റ്‌ലി അന്തരിച്ചു
text_fieldsന്യൂഡൽഹി: മുതിർന്ന ബി.ജെ.പി നേതാവും മുൻ കേന്ദ്ര ധനമന്ത്രിയുമായ അരുൺ ജെയ്റ്റ്‌ലി (66) അന്തരിച്ചു. ഡൽഹി എയിംസിൽ ശന ിയാഴ്ച ഉച്ചക്കായിരുന്നു അന്ത്യം. അർബുദ രോഗത്തെ തുടർന്ന് അമേരിക്കയിൽ ചികിത്സ തേടി തിരിച്ചെത്തിയ ജെയ്റ്റ്‌ല ിയെ ശ്വാസതടസത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഒന്നാം മോദി സർക്കാറിൽ ധനമന്ത്രിയായിരുന്ന അരു ൺ ജെയ്റ്റ്‌ലി, മോദിയുടെ വിശ്വസ്തനായാണ് അറിയപ്പെടുന്നത്. നോട്ട് നിരോധനം, ജി.എസ്.ടി തുടങ്ങിയ നിർണായക തീരുമാനങ്ങൾ കൈക്കൊള്ളുന്ന സമയത്ത് ജെയ്റ്റ്‌ലി ആയിരുന്നു ധനമന്ത്രി. മൂന്നാം വാജ്പേയി മന്ത്രിസഭയിൽ (1999-2004) നിയമമന്ത്രിയായിര ുന്നു. രണ്ടാം യു.പി.എ സർക്കാറിന്‍റെ കാലത്ത് (2009-2014) രാജ്യസഭാ പ്രതിപക്ഷ നേതാവായിരുന്നു.
1952 ഡിസംബർ 28ന് അഭിഭാഷകനാ യിരുന്ന മഹാരാജ് കിഷൻ ജെയ്റ്റ്ലിയുടെയും സാമൂഹികപ്രവർത്തക രത്തൻ പ്രഭയുടെയും മകനായി ന്യൂഡൽഹിയിലാണ് ജെയ്റ്റ്‌ലിയുടെ ജനനം. 1960 മുതൽ 69 വരെ ന്യൂഡൽഹിയിലെ സെന്‍റ് സേവ്യേഴ്സ് സ്കൂളിൽ സ്കൂൾ വിദ്യാഭ്യാസം. 1973 ൽ ന്യൂഡൽഹിയിലെ ശ്രീരാം കോളജ് ഓഫ് കൊമേഴ്‌സിൽ നിന്ന് കൊമേഴ്‌സിൽ ബിരുദം നേടി. 1977ൽ ഡൽഹി സർവകലാശാലയിൽ നിന്ന് നിയമബിരുദം നേടി. ആർ.എസ്.എസിെൻറ വിദ്യാർഥി വിഭാഗമായ അഖിൽ ഭാരതീയ വിദ്യാർഥി പരിഷത്തി(എ.ബി.വി.പി)ലൂടെ രാഷ്ട്രീയത്തിൽ പ്രവേശിച്ചു.
ജയ്പ്രകാശ് നാരായണൻെറ നേതൃത്വത്തിൽ നടന്ന അടിയന്തരാവസ്ഥ വിരുദ്ധ നീക്കത്തിൽ ജെയ്റ്റ്ലിയും പങ്കാളിയായിരുന്നു. എ.ബി.വി.പിയിലൂടെ 1974ൽ ഡൽഹി യൂണിവേഴ്സിറ്റി സ്റ്റുഡൻറ്സ് യൂണിയൻ പ്രസിഡന്‍റായി. 1977ലെ പൊതുതെരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെട്ട ശേഷം എ.ബി.വി.പിയുടെ ദേശീയ ജനറൽ സെക്രട്ടറിയായി. 1980ൽ പഴയ ജനസംഘം പ്രവർത്തകർ ബി.ജെ.പിക്കു രൂപം കൊടുത്തപ്പോൾ യുവമോർച്ചയുടെ പ്രസിഡൻറായി. വൈകാതെ അഭിഭാഷകവൃത്തിയും ആരംഭിച്ചു.
1977 മുതൽ സുപ്രീംകോടതിയിലും വിവിധ ഹൈകോടതികളിലും അഭിഭാഷകനായ അദ്ദേഹം, 1989ൽ വി.പി. സിങ് മന്ത്രിസഭയുടെ കാലത്ത് അഡീഷണൽ സോളിസിറ്റർ ജനറലായി ബോഫോഴ്സ് അഴിമതി വിവാദത്തെ പിന്തുടർന്നു. 1991 മുതൽ ബി.ജെ.പി ദേശീയ എക്സിക്യൂട്ടീവ് അംഗമായി. 1998 ജൂണിൽ ഐക്യരാഷ്ട്ര പൊതുസഭാ സമ്മേളനത്തിൽ ഇന്ത്യയുടെ ഒൗദ്യോഗിക പ്രതിനിധിയായിരുന്നു ജെയ്റ്റ്‌ലി.
1999ലെ തെരഞ്ഞെടുപ്പിനു മുമ്പ് പാർട്ടി വക്താവായി സ്ഥാനക്കയറ്റം നൽകി. 2000ത്തിൽ ഗുജറാത്തിൽ നിന്ന് രാജ്യസഭയിലെത്തി. 1999 ഒക്ടോബർ 13ന് വാജ്‌പേയി സർക്കാരിൽ സ്വതന്ത്രചുമതലയുള്ള വാർത്താവിതരണ പ്രക്ഷേപണ മന്ത്രി, പൊതുമേഖല ഓഹരി വിറ്റഴിക്കൽ നയം പ്രാബല്യത്തിൽ വരുത്തുന്നതിനായി ആദ്യമായി സൃഷ്ടിച്ച മന്ത്രാലയത്തിൽ സ്വതന്ത്രചുമതലയുള്ള ഓഹരി വിറ്റഴിക്കൽ സഹമന്ത്രി, 2000 ജൂലൈ 23 മുതൽ നിയമ, നീതി, കമ്പനികാര്യ മന്ത്രാലയത്തിെൻറ അധിക ചുമതല, രാം ജത്മലാനി കേന്ദ്രമന്ത്രിസഭയിൽ നിന്നു രാജിവെച്ച ഒഴിവിൽ 2000ൽ നവംബറിൽ നിയമ, നീതി, കമ്പനികാര്യം, ഷിപ്പിങ് വകുപ്പുകളുടെ കാബിനറ്റ് മന്ത്രി എന്നീ ചുമതലകൾ വഹിച്ചു.
2006ലും 2012ലും ഗുജറാത്ത് വഴി രാജ്യസഭയിലെത്തി. 2009 ജൂൺ 3ന് രാജ്യസഭയിൽ പ്രതിപക്ഷ നേതാവായി. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പഞ്ചാബിലെ അമൃതസറിൽ നിന്നും കോൺഗ്രസിലെ മുതിർന്ന നേതാവ് അമരീന്ദർ സിങ്ങിനോട് പരാജയപ്പെട്ട ജെയ്റ്റ്‌ലി, അതേ വർഷം ഉത്തർപ്രദേശിൽ നിന്നും രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 2014 മെയ് 26 മുതൽ 2019 മെയ് വരെ ഒന്നാം നരേന്ദ്രമോദി മന്ത്രിസഭയിൽ ധനകാര്യം, കോർപറേറ്റ്, പ്രതിരോധം, വിവര, പ്രക്ഷേപണ വകുപ്പുകളിൽ കാബിനറ്റ് മന്ത്രിയായി.
അടിയന്തരാവസ്ഥ കാലത്ത് ജെയ്റ്റ്ലിയെ ആദ്യം അംബാല ജയിലിലും പിന്നീട് ദൽഹി തിഹാർ ജയിലിലും തടങ്കലിൽ പാർപ്പിച്ചു. 1982 മെയ് 24 ന് സംഗീത ദോഗ്രെയ വിവാഹം ചെയ്തു. രണ്ട് മക്കൾ: മകൻ രോഹൻ, മകൾ സോണാലി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.