Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു.ജി.സി മുൻ അധ്യക്ഷൻ...

യു.ജി.സി മുൻ അധ്യക്ഷൻ അരുൺ നിഗവേക്കർ അന്തരിച്ചു

text_fields
bookmark_border
യു.ജി.സി മുൻ അധ്യക്ഷൻ അരുൺ നിഗവേക്കർ അന്തരിച്ചു
cancel

പുണെ: പ്രമുഖ ഭൗതിക ശാസ്​ത്രജ്ഞനും യൂനിവേഴ്​സിറ്റി ഗ്രാൻറ്​സ്​ കമീഷൻ (യു.ജി.സി) മുൻ അധ്യക്ഷനുമായ അരുൺ നിഗവേക്കർ അന്തരിച്ചു. 79കാരനായ നിഗവേക്കർ കുറച്ചുനാളായി ചികിത്സയിലായിരുന്നുവെന്നും വെള്ളിയാഴ്​ച വീട്ടിൽ വെച്ചായിരുന്നു അന്ത്യമെന്നും​ ബന്ധുക്കൾ പറഞ്ഞു.

വിദ്യാഭ്യാസ- ഭൗതിക ശാസ്​ത്ര രംഗത്ത്​ ഏറെ ശ്രദ്ധേയനായ അദ്ദേഹം 2000-2005 കാലയളവിൽ യു.ജി.സി അധ്യക്ഷനായിരുന്നു. നാഷനൽ അസസ്​മെൻറ്​ ആൻഡ്​ അക്രഡിറ്റേഷൻ (നാക്​) സ്ഥാപിക്കുന്നതിൽ ശ്രദ്ധേയ പങ്കുവഹിച്ച നിഗവേക്കർ 'നാകി'​‍െൻറ സ്ഥാപക ഡയറക്​ടറുമായിരുന്നു.

വിദ്യാഭ്യാസ രംഗത്തെ നക്ഷ​ത്രത്തെയാണ്​ നിഗവേക്കറുടെ വിയോഗത്തിലൂടെ നഷ്​ടമായതെന്ന്​ മഹാരാഷ്​ട്ര ഉപമുഖ്യമന്ത്രി അജിത്​ പവാർ അനുശോചന സ​ന്ദേശത്തിൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arun Nigavekar
News Summary - Former VC, UGC chairman Dr Arun Nigavekar passes away
Next Story