അരുണാചലിൽ ബി.ജെ.പിക്ക് ഇരട്ടനേട്ടം
text_fieldsഅരുണാചൽപ്രദേശിൽ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ടു മണ്ഡലങ്ങളിലും കോൺഗ്രസിൽനിന്ന് സീറ്റ് പിടിച്ചെടുത്ത് ബി.ജെ.പി. ഇതോടെ, 60 സീറ്റുള്ള അരുണാചൽ നിയമസഭയിൽ ബി.ജെ.പിയുടെ പ്രാതിനിധ്യം 49 ആയി ഉയർന്നു. കോൺഗ്രസിന് ബാക്കിയുള്ളത് ഒരു എം.എൽ.എ മാത്രം. ഒമ്പത് സീറ്റിൽ പി.പി.എയും ഒരെണ്ണത്തിൽ സ്വതന്ത്രനും തുടരുന്നു.
പക്കെ കെസാങ്ങിൽ നടന്ന തെരഞ്ഞെടുപ്പിൽ 475 വോട്ടിെൻറ ഭൂരിപക്ഷത്തിനാണ് കോൺഗ്രസ് നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ കാമെങ് ധോലോയെ ബി.ജെ.പിയുെട ബി.ആർ. വാഗെ തോൽപിച്ചത്. വാഗെ 3,517 വോട്ട് നേടിയപ്പോൾ േധാലോ 3,042 വോട്ട് സ്വന്തമാക്കി. 2014ൽ നടന്ന തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയുടെ അറിവില്ലാതെ പത്രിക പിൻവലിച്ചുവെന്നാരോപിച്ച് ബി.ജെ.പി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഹൈകോടതി തെരഞ്ഞെടുപ്പ് റദ്ദാക്കിയതിനെ തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്.
രണ്ട് സ്ഥാനാർഥികൾ മാത്രം മത്സരരംഗത്തുണ്ടായിരുന്ന മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പത്രിക അവസാന നിമിഷം പിൻവലിച്ചതിനെ തുടർന്ന് കോൺഗ്രസ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.
എന്നാൽ, തെൻറ അറിവോടെയല്ല പത്രിക പിൻവലിച്ചതെന്ന് ആരോപിച്ച് സ്ഥാനാർഥിയും ബി.ജെ.പിയും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വീണ്ടും തെരഞ്ഞെടുപ്പ് നടത്തിയത്. അരുണാചലിലെ മറ്റൊരു മണ്ഡലമായ ലികാബലിയിൽ 305 വോട്ടിനാണ് ബി.ജെ.പി സ്ഥാനാർഥി കാർദോ നിജ്യോർ കോൺഗ്രസിൽനിന്ന് സീറ്റ് പിടിച്ചെടുത്തത്.
ബി.ജെ.പി 3461 വോട്ട് നേടിയപ്പോൾ രണ്ടാം സ്ഥാനത്തെത്തിയ പി.പി.എ സ്ഥാനാർഥി 3,156 വോട്ട് സ്വന്തമാക്കി. സ്വതന്ത്രൻ 675 വോട്ട് നേടിയ മണ്ഡലത്തിൽ കോൺഗ്രസിന് 362 വോട്ടുമായി നാലാം സ്ഥാനത്ത് തൃപ്തിപ്പെടേണ്ടിവന്നു. ആരോഗ്യമന്ത്രി ജോംദെ കേന മരിച്ചതിനെതുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്. കോൺഗ്രസ് സ്ഥാനാർഥിയായി വിജയിച്ച ജോംദെ കേന ബി.ജെ.പിയിലേക്ക് ചേക്കേറുകയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.