അരുണാചല്‍ വീണ്ടും രാഷ്ട്രീയ പ്രതിസന്ധിയിലേക്ക്; ഭൂരിപക്ഷമുണ്ടെന്ന് പെമ ഖണ്ഡു
text_fieldsഇട്ടനഗര്‍: പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന്‍െറ പേരില്‍ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കപ്പെട്ട മുഖ്യമന്ത്രി പെമ ഖണ്ഡു ഭൂരിപക്ഷമുണ്ടെന്ന് വാദിക്കുകയും പുതിയ മുഖ്യമന്ത്രിയായി തകാം തഗാറിനെ അവരോധിക്കുമെന്ന് അരുണാചല്‍ പീപ്ള്‍സ് പാര്‍ട്ടി പ്രഖ്യാപിക്കുകയും ചെയ്തതോടെ സംസ്ഥാനം വീണ്ടും രാഷ്ട്രീയ പ്രതിസന്ധിയിലേക്ക്.
60 അംഗ നിയമസഭയില്‍ തനിക്ക് 43 അരുണാചല്‍ പീപ്ള്‍സ് പാര്‍ട്ടി അംഗങ്ങളില്‍ 35 പേരുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെട്ട പെമ ഖണ്ഡു, 12 ബി.ജെ.പി എം.എല്‍.എമാര്‍, രണ്ട് സ്വതന്ത്രര്‍ എന്നിവരടക്കം 49 പേരുടെ പിന്തുണ തനിക്കുണ്ടെന്ന് കൂട്ടിച്ചേര്‍ത്തു. ഖണ്ഡു തന്നെയാണ് മുഖ്യമന്ത്രിയെന്നും സ്ഥാനത്തുനിന്ന് നീക്കാന്‍ പാര്‍ട്ടി പ്രസിഡന്‍റിന് അധികാരമില്ളെന്നും അദ്ദേഹവുമായി അടുത്തവൃത്തങ്ങള്‍ വ്യക്തമാക്കി. വ്യാഴാഴ്ച വൈകീട്ടാണ് ഖണ്ഡുവിനെയും ആറു എം.എല്‍.എമാരെയും പുറത്താക്കി അരുണാചല്‍ പീപ്ള്‍സ് പാര്‍ട്ടി പ്രസ്താവനയിറക്കിയത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് തകാം തഗാറിനെ നിര്‍ദേശിച്ചിട്ടുമുണ്ട്. അതേസമയം, പെമ ഖണ്ഡുവിന് തന്നെയാണ് ബി.ജെ.പി പിന്തുണയെന്നും അദ്ദേഹം തന്നെയാണ് മുഖ്യമന്ത്രിയെന്നും സംസ്ഥാനത്തിന്‍െറ ചുമതലയുള്ള പാര്‍ട്ടി വക്താവ് റാംമാധവ് വ്യക്തമാക്കി.
2014ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 42 സീറ്റുമായി കോണ്‍ഗ്രസ് ആയിരുന്നു ഭരണത്തിലത്തെിയത്. നബാം തൂക്കിയായിരുന്നു മുഖ്യമന്ത്രി.
ഈവര്‍ഷം ജൂലൈയില്‍ വിമതനീക്കത്തിലൂടെ തൂക്കിയെ പുറത്താക്കി അധികാരത്തിലേറിയ ഖണ്ഡു, പിന്നീട് കോണ്‍ഗ്രസ് വിട്ട് അരുണാചല്‍ പീപ്ള്‍സ് പാര്‍ട്ടിയില്‍ ചേരുകയായിരുന്നു. പുറത്തുനിന്ന് സര്‍ക്കാറിനെ പിന്തുണച്ച ബി.ജെ.പി നവംബറില്‍ സര്‍ക്കാറില്‍ ചേരുകയും ചെയ്തു. ഖണ്ഡു ബി.ജെ.പിയിലേക്ക് ചായാന്‍ തുടങ്ങിയതിനെ തുടര്‍ന്നാണ് അരുണാചല്‍ പീപ്ള്‍സ് പാര്‍ട്ടി അദ്ദേഹത്തെ പുറത്താക്കിയിരിക്കുന്നത്.
തന്നെ പിന്തുണക്കുന്ന എം.എല്‍.എമാര്‍ക്കൊപ്പം ഖണ്ഡു ഉടന്‍ ബി.ജെ.പിയില്‍ ചേര്‍ന്ന് മുഖ്യമന്ത്രി സ്ഥാനം നിലനിര്‍ത്തുമെന്നാണ് സൂചന.
അതേസമയം, ഇക്കാര്യത്തില്‍ അരുണാചല്‍ പീപ്ള്‍സ് പാര്‍ട്ടി എം.എല്‍.എമാര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുണ്ടെന്നും 26 പേരുടെ പിന്തുണയാണ് ഖണ്ഡുവിനുള്ളതെന്നും ബി.ജെ.പി വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.