ഒരു ബാഗ് സിമൻറിന് 8000 രൂപ; അതും കിട്ടാനില്ല
text_fieldsഇട്ടനഗർ: വിശ്വസിച്ചാലും ഇല്ലെങ്കിലും ഇവിടെ ഒരു ബാഗ് സിമൻറിന് 8000 രൂപ നൽകണം. അതിനും ക്ഷാമംനേരിടുന്ന അവസ്ഥ. അരുണാചൽ പ്രദേശ് അതിർത്തിയിലെ വിജോയ്നഗർ അങ്ങാടിയിലാണ് സിമൻറ് അടക്കം പല സാധനങ്ങൾക്കും തീവില. ക്ലോസറ്റ് വാങ്ങണെമങ്കിൽ ചുരുങ്ങിയത് 2000 രൂപ വേണം. ചാങ്ലാങ് ജില്ലയിലെ സബ് ഡിവിഷനൽ ടൗൺ ആണെങ്കിലും ഉൾപ്രദേശങ്ങളിൽനിന്ന് അഞ്ചു ദിവസെമങ്കിലും നടന്നുവേണം ഇവിടെയെത്താൻ. ആഴ്ചയിൽ ഒരു ദിവസം ഹെലികോപ്ടറിലാണ് അത്യാവശ്യ സാധനങ്ങൾ എത്തുന്നത്.
ചക്മ, ഹജോങ്സ് വിഭാഗത്തിൽപെട്ടവരാണ് ഇവിടെ വസിക്കുന്നവരിൽ അധികവും. ഇന്ത്യ^ചൈന ട്രൈ ജങ്ഷൻ വഴിയാണ് എല്ലാ നിർമാണ സാമഗ്രികളും ഇവിടെ എത്തിക്കുന്നെതന്ന് പി.എച്ച്.ഇ വകുപ്പിലെ ജൂനിയർ എൻജിനീയർ ജുമിലി ആദോ പറഞ്ഞു. പലപ്പോഴും തലച്ചുമടായാണ് സാധനങ്ങൾ എത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.