വരാനിരിക്കുന്നത് പരീക്ഷണ കാലം –അരുന്ധതി റോയി
text_fieldsന്യൂഡൽഹി: ഹിന്ദി, ഹിന്ദു, ഹിന്ദുസ്ഥാൻ എന്നത് സ്ഥാപിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും നമ്മൾ അഭിമുഖീകരിക്കാനിരിക്കുന്നത് പരീക്ഷണ കാലമാണെന്നും സാഹിത്യകാരിയും സാമൂഹികപ്രവർത്തകയുമായ അരുന്ധതി റോയി. ഫാഷിസത്തിന് വിജയിക്കാനാവില്ലെങ്കിലും ഇന്ന് അവർ ജുഡീഷ്യറിയെയും അന്വേഷണ ഏജൻസികളെയും മാധ്യമങ്ങളെയുമെല്ലാം തകർത്തു. നിലനിൽപ്പിന് സ്വയം പോരാടേണ്ടിവരുമെന്നും അവർ പറഞ്ഞു. നജീബ് തിരോധാനത്തിെൻറ മൂന്നാം വാർഷികത്തിൽ ‘നജീബ് എവിടെ’ എന്നപേരിൽ ഡൽഹിയിലെ ജന്തർമന്തറിൽ യുനൈറ്റഡ് എഗൻസ്റ്റ് ഹെയ്റ്റ് സംഘടിപ്പിച്ച പ്രതിേഷധ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അരുന്ധതി റോയി.
ദേശീയ പൗരത്വ പട്ടികയുടെ പേരിൽ ചരിത്രത്തിലെ ഏറ്റവും വലിയ ഭിന്നിപ്പിനാണ് ശ്രമിക്കുന്നത്. രാജ്യത്തിെൻറ ജി.ഡി.പി കുത്തനെ താഴ്ന്നു. അതേസമയം, ബി.ജെ.പിയുടെ ജി.ഡി.പി ഒരു ചെറിയ രാജ്യത്തിെൻറ അത്രയുമുണ്ട്. അവർക്ക് എല്ലാം വാങ്ങാൻ സാധിക്കും. രാജ്യത്ത് അരങ്ങേറുന്ന ആൾക്കൂട്ട കൊലപാതകങ്ങൾ ഗുരുതരമായ രോഗത്തിെൻറ ലക്ഷണമാണ്. മാധ്യമങ്ങളെ വിലക്കെടുത്ത് വിദ്വേഷ പ്രചാരണത്തിന് ഉപയോഗിക്കുകയാെണന്നും അവർ പറഞ്ഞു.
പ്രസംഗപീഠങ്ങളിൽ കയറിനിന്ന് വിദ്വേഷവും ഭിന്നതയും പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയെടുക്കാൻ കേന്ദ്രസർക്കാർ തയാറാകണമെന്ന് ഗൗരി ലേങ്കഷിെൻറ സഹോദരി കവിത ലങ്കേഷ് ആവശ്യപ്പെട്ടു. മകനെ കണ്ടെത്തണമെന്ന് മാത്രമേ താൻ മൂന്നു വർഷമായി ആവശ്യപ്പെടുന്നുള്ളൂ എന്ന് നജീബിെൻറ മാതാവ് ഫാത്തിമ നഫീസ് പറഞ്ഞു. ജയ് ശ്രീ രാം വിളിക്കാൻ ആവശ്യപ്പെട്ട് ഝാർഖണ്ഡിൽ ആൾക്കൂട്ടം തല്ലിക്കൊന്ന തബ്രീസ് അൻസാരിയുടെ ഭാര്യ ശാഹിസ്ത പർവീൻ, ബി.എസ്.പി എം.പി ഡാനിഷ് അലി, പ്രശാന്ത് ഭൂഷൺ, ഡൽഹി സർവകലാശാല പ്രഫസർമാരായ അപൂർവാനന്ദ്, നന്ദിത നരൈൻ, ജെ.എൻ.യു വിദ്യാർഥി യൂനിയൻ പ്രസിഡൻറ് െഎഷ ഘോഷ്, യുനൈറ്റ് എഗൻസ്റ്റ് ഹെയ്റ്റ് ഭാരവാഹികളായ ഉമർ ഖാലിദ്, നദീം ഖാൻ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.