ഭരണഘടന സംരക്ഷിക്കാൻ ആസൂത്രണത്തോടെ മുന്നോട്ടുനീങ്ങണം –അരുന്ധതി
text_fieldsന്യൂഡൽഹി: ദേശീയ പൗരത്വപ്പട്ടികക്കു (എൻ.ആർ.സി) വേണ്ടി വിവരങ്ങൾ ശേഖരിക്കാനാണ് ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻ.പി.ആർ) എന്നും ഇതിനെ ചെറുത്തുതോൽപിക്കാൻ വ്യക്തമായ പദ്ധതി വേണമെന്നും എഴുത്തുകാരി അരുദ്ധതി റോയ്. നോട്ടുനിരോധത്തിലൂടെ സമ്പദ്ഘടനയെ തകർത്ത സർക്കാർ ഇപ്പോൾ ഭരണഘടനയെ തകർക്കാൻ ഇറങ്ങിയിരിക്കുകയാണെന്നും അവർ ആരോപിച്ചു. ഡൽഹി സർവകലാശാലയിൽ വിദ്യാർഥികളോട് സംസാരിക്കുകയായിരുന്നു അരുന്ധതി.
‘‘ലാത്തിയടി കൊള്ളാനോ ബുള്ളറ്റുകൾ ഏറ്റുവാങ്ങാനോ അല്ല നാം ഇവിടെ ഒത്തുചേർന്നിരിക്കുന്നത്. നിരവധികാര്യങ്ങൾ ചിന്തിക്കേണ്ടതുണ്ട്. നിരവധി പദ്ധതികൾ ആസൂത്രണം ചെയ്യേണ്ടതുണ്ട്. പൗരത്വ ഭേദഗതി പാർലമെൻറിൽ പാസാക്കിയപോലെ എൻ.ആർ.സിയും എൻ.പി.ആറും അവർക്ക് പാസാക്കേണ്ട ആവശ്യമില്ല. സി.എ.എ നടപ്പാക്കില്ലെന്ന് 10 മുഖ്യമന്ത്രിമാർ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, അവരിൽനിന്ന് ഇക്കാര്യത്തിൽ ഉറപ്പുവാങ്ങണം. പൗരത്വ ഭേദഗതി നിയമത്തിനും എൻ.ആർ.സിക്കുമെതിരെ പ്രക്ഷോഭം ആളിപ്പടർന്നപ്പോൾ എൻ.പി.ആർ എന്ന പിൻവാതിൽ വഴി പ്രവേശിക്കാനാണ് സർക്കാർ ശ്രമം’’ -അരുന്ധതി വ്യക്തമാക്കി.
3000 പേരെ പാർപ്പിക്കാനായി അസമിൽ പണി കഴിപ്പിച്ച തടങ്കൽ പാളയം നിർമിക്കാൻ 45 കോടി രൂപ ചെലവുവന്നെങ്കിൽ 20 ലക്ഷം പേർക്കുള്ള കേന്ദ്രങ്ങൾ നിർമിക്കാൻ എത്ര കോടികൾ വേണ്ടിവരുമെന്ന് ചിന്തിക്കേണ്ടതുെണ്ടന്നും അവർ മുന്നറിയിയിപ്പു നൽകി. എൻ.പി.ആർ പൂർത്തിയാക്കാൻ വേണ്ട ചെലവ് സർക്കാർ വ്യക്തമാക്കണമെന്നും അരുന്ധതി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.