എൻ.പി.ആറിനായി വിലാസം ചോദിച്ചാൽ പ്രധാനമന്ത്രിയുടെ വിലാസം നൽകണം -അരുന്ധതി
text_fieldsന്യൂഡൽഹി: ദേശീയ ജനസംഖ്യ കണക്കെടുപ്പിനായി (എൻ.പി.ആർ) ഉദ്യോഗസ്ഥർ വീടുകളിലെത്തുമ്പോൾ തെറ്റായ വിവരങ്ങൾ നൽകിയാൽ മതിയെന്ന് എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയ്. പേര് ചോദിച്ചാൽ കുപ്രസിദ്ധ ക്രിമിനലുകളായ രംഗ-ബില്ല എന്നോ, കുഫ്ങു-കട്ട എന്നോ പേരുകൾ പറയണം. വിലാസം ചോദിച്ചാൽ പ്രധാനമന്ത്രിയുടെ വസതിയുടെ വിലാസമായ റേസ് കോഴ്സ് ഏഴ് എന്ന വിലാസം നൽകണം. എല്ലാവരും ഒരു മൊബൈൽ നമ്പർ തന്നെ നൽകിയാൽ മതിയെന്നും അരുന്ധതി പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരെയും ദേശീയ പൗരത്വ പട്ടികക്കെതിരെയും ഡൽഹി സർവകലാശാലയിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ.
എൻ.പി.ആർ ആണ് എൻ.ആർ.സി നടപ്പാക്കാനായി ഉപയോഗിക്കുക. അതിനെ നേരിടാൻ കൃത്യമായ പദ്ധതി വേണം. ഇതിനെ അട്ടിമറിക്കുക തന്നെ വേണം. ലാത്തിയും വെടിയുണ്ടയും ഏറ്റുവാങ്ങാൻ മാത്രമല്ല നാം ജനിച്ചത്.
ഇന്ത്യയിലെ മുസ്ലിങ്ങളെയാണ് ദേശീയ പൗരത്വ പട്ടികയിലൂടെ ലക്ഷ്യമിടുന്നത്. ദലിതരും ആദിവാസികളും പാവപ്പെട്ടവരും ഇതന്‍റെ ഇരകളാകുമെന്നും അരുന്ധതി പറഞ്ഞു.
താൻ പറയുന്നത് കള്ളമാണെന്ന് മോദിക്ക് അറിയാം. അത് പിടിക്കപ്പെടുമെന്ന് നല്ല ബോധ്യമുണ്ടായിട്ടും ഇവിടുത്തെ മാധ്യമങ്ങൾ ചോദ്യംചെയ്യില്ലെന്നതിനാലാണ് നുണ പറയാൻ ധൈര്യപ്പെടുന്നത്.
സി.എ.എയും എൻ.ആർ.സിയും രാജ്യവ്യാപക എതിർപ്പ് നേരിട്ടതോടെ എൻ.പി.ആറിലൂടെ പദ്ധതി നടപ്പാക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നും അരുന്ധതി റോയ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.