സർക്കാറിനും സ്ഥാപനങ്ങൾക്കും മുകളിലാണ് രാഷ്ട്രമെന്ന് ജെയ്റ്റ്ലി
text_fieldsന്യൂഡൽഹി: തെരഞ്ഞെടുക്കപ്പെട്ട സർക്കാറുകൾക്കും സ്ഥാപനങ്ങൾക്കും ആത്യന്തികമായ ഉത്തരവാദിത്തം കേന്ദ്രത്തോടും രാഷ്ട്രേത്താടും ആയിരിക്കണമെന്ന് കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലി. ഇന്ത്യയെന്ന രാജ്യമാണ് എല്ലാത്തിനെക്കാളും മുകളിൽ. സ്ഥാപനങ്ങളുടെ ബാധ്യതയില്ലായ്മ അഴിമതിക്കും നിഷ്ക്രിയത്വത്തിനുമുള്ള മറയായിരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
ഡൽഹിയിൽ ‘അടൽ ബിഹാരി വാജ്പേയി മെമ്മോറിയൽ െലക്ചർ’ സംഘടിപ്പിച്ച ചടങ്ങിൽ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു ജെയ്റ്റ്ലി. കേന്ദ്ര അന്വേഷണ ഏജൻസിയായ സി.ബി.െഎയിൽ ഉടലെടുത്ത പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് ധനമന്ത്രിയുടെ പരോക്ഷ വിമർശനം. കേന്ദ്ര ബാങ്കായ റിസർവ് ബാങ്കിെൻറ സ്വാതന്ത്ര്യത്തെ സർക്കാർ വേണ്ടവിധം മാനിക്കുന്നിെല്ലന്ന് ആർ.ബി.െഎയുടെ ഡെപ്യൂട്ടി ഗവർണർ വിരാൽ ആചാര്യ കഴിഞ്ഞദിവസം തുറന്നടിച്ചിരുന്നു.
ശബലിമലയിലെ യുവതീപ്രവേശന വിധിയെയും ജെയ്റ്റ്ലി പരോക്ഷമായി വിർമശിച്ചു. കേരളത്തിലെ ശബരിമലയിൽ എല്ലാ സ്ത്രീകൾക്കും പ്രവേശിക്കാമെന്ന് സുപ്രീംകോടതി വിധിച്ചിരിക്കുന്നു. എന്നാൽ, ഇത് അവിടെ വലിയ പ്രതിഷേധത്തിനു വഴിവെച്ചിരിക്കുകയാണ്. ഒരാൾക്ക് ഇഷ്മുള്ള മതം തെരഞ്ഞെടുക്കാനും ആചരിക്കാനും ഉള്ള സ്വാതന്ത്ര്യം ഇന്ത്യൻ ഭരണഘടന നൽകിയിട്ടുണ്ട്.
ന്യൂനപക്ഷങ്ങൾക്ക് സ്ഥാപനങ്ങൾ കൊണ്ടുനടക്കാനുള്ള അവകാശവും നൽകിയിട്ടുണ്ട്. എന്നാൽ, ഒരു അവകാശം നടപ്പാക്കേണ്ടത് മറ്റൊരു അവകാശത്തെ ഹനിച്ചുകൊണ്ടാവരുത്. എല്ലാം സഹവർത്തിത്വത്തോടെ നിലകൊള്ളേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.