മേവാനിയുടെ പ്രചാരണത്തിന് അരുന്ധതി റോയിയുടെ മൂന്നു ലക്ഷം
text_fieldsന്യൂഡൽഹി: ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിൽ ദലിത് നേതാവ് ജിഗ്നേഷ് മേവാനിയുടെ പ്രചാരണത്തിന് പ്രമുഖ എഴുത്തുകാരി അരുന്ധതി റോയി മൂന്നു ലക്ഷം രൂപ സംഭാവന നൽകി. മുഖ്യധാര രാഷ്ട്രീയത്തിൽ ഒരർഥത്തിൽ സൃഷ്ടിക്കപ്പെടുന്ന വഴിത്തിരിവിനെയാണ് ജിഗ്നേഷ് മേവാനി പ്രതിനിധാനം ചെയ്യുന്നതെന്ന് കരുതുന്നതായി അരുന്ധതി റോയി വിശദീകരിച്ചു.
ലക്ഷ്യവും യാഥാർഥ്യവും വിശ്വാസവും ജനങ്ങൾ മുന്നേറേണ്ട വഴിയും സംബന്ധിച്ച ധാരണ ഇൗ മുന്നേറ്റം നൽകുന്നതായി അവർ വിലയിരുത്തി. ‘ജനതാ കി ലഡായി, ജനതാ കേ പൈസ സേ’ എന്ന പേരിലുള്ള ഒാൺലൈൻ പ്രചാരണ വേദി വഴി ജിഗ്നേഷിന് ഇതിനകം 203 പേരിൽനിന്നായി ഒൻപതു ലക്ഷം രൂപ ലഭിച്ചിട്ടുണ്ട്. ഉനയിലെ മുന്നേറ്റം മുതൽ രാഷ്ട്രീയ പാർട്ടികളിൽനിന്നോ, കോർപറേറ്റുകളിൽനിന്നോ, സന്നദ്ധ സംഘടനകളിൽനിന്നോ പണം സ്വീകരിച്ചിട്ടില്ലെന്ന് ജിഗ്നേഷ് പറഞ്ഞു. ഇൗ മുന്നേറ്റം ജനങ്ങളുടേതാണ്. അതിനെ സാമ്പത്തികമായി സഹായിക്കേണ്ടത് അവരുടെ ഉത്തരവാദിത്തമാണ്. ആ നിലക്ക് ലഭിച്ച സംഭാവനകൾ സ്വീകരിക്കുന്നുവെന്ന് ജിഗ്നേഷ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.