വഴങ്ങിക്കൊടുക്കാൻ വിദ്യാർഥിനികളെ പ്രേരിപ്പിച്ച സംഭവം: തമിഴ്നാട് രാജ്ഭവനും സംശയത്തിൽ
text_fieldsചെന്നൈ: പരീക്ഷ വിജയത്തിനും പണത്തിനും വേണ്ടി സർവകലാശാല ഉന്നതർക്ക് വഴങ്ങിക്കൊടുക്കാൻ കോളജ് വിദ്യാർഥിനികളെ പ്രേരിപ്പിച്ച വനിത പ്രഫസർക്ക് ഗവർണറുമായി അടുത്ത ബന്ധമുണ്ടെന്ന വിവാദം തമിഴ്നാട് രാജ്ഭവനെ പിടിച്ചുകുലുക്കുന്നു.
തമിഴ്നാട് ഗവർണർ ഡോ. ബൻവാരിലാൽ പുരോഹിതുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്നും റാക്കറ്റിനെക്കുറിച്ച് ഗവർണർക്ക് അറിയാമെന്നും അറസ്റ്റിലായ അസി. പ്രഫസർ നിർമല േദവിയുടെ ഫോൺ സന്ദേശമാണ് രാജ്ഭവനെ പ്രതിക്കൂട്ടിലാക്കിയത്. തുടർന്ന് ഗവർണർ ചൊവ്വാഴ്ച വൈകീട്ട് രാജ്ഭവനിൽ അടിയന്തര വാർത്തസമ്മേളനം വിളിച്ച് ആരോപണങ്ങൾ നിഷേധിച്ചു. താൻ അവരെ കണ്ടിട്ടുപോലുമില്ലെന്നും ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും മുൻ ബി.ജെ.പി എം.പിയും മുതിർന്ന സംഘ്പരിവാർ നേതാവും കൂടിയായിരുന്ന ഗവർണർ പറഞ്ഞു. തനിക്ക് മക്കളും പേരമക്കളും ഉണ്ട്. തന്നെ കണ്ടാൽ അത്തരക്കാരനല്ലെന്ന് തോന്നില്ലേയെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് ചോദിച്ചു.
അന്വേഷണം ലോക്കൽ പൊലീസ് കൃത്യമായി മുന്നോട്ടുകൊണ്ടുപോകുന്നതിനിടെ ൈക്രംബ്രാഞ്ചിന് വിട്ട് ഡി.ജി.പി ടി.കെ. രാേജന്ദ്രൻ ഉത്തരവിട്ടത് കേസ് ഒതുക്കാനാണെന്ന സംശയം ജനിപ്പിച്ചിട്ടുണ്ട്. ഗവർണറുടെ പേര് പരാമർശിക്കപ്പെടുന്ന സാഹചര്യത്തിൽ സി.ബി.െഎ അന്വേഷണം പ്രഖ്യാപിക്കാത്തതെന്തെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് താൻ നിയോഗിച്ച ഏകാംഗ ഉദ്യോഗസ്ഥെൻറ അന്വേഷണ റിപ്പോർട്ട് പഠിച്ച ശേഷം തീരുമാനമുണ്ടാകുമെന്നാണ് ബൻവാരിലാൽ പുരോഹിത് പറഞ്ഞത്. വിരുദുനഗർ ജില്ലയിലെ അറുപ്പുകോട്ട ദേവാംഗ ആർട്സ് കോളജിലെ നാല് വിദ്യാർഥിനികളുടെ പരാതിയിൽ മധുര കാമരാജ് വൈസ് ചാൻസലർ രൂപവത്കരിച്ച അഞ്ചംഗ അന്വേഷണ സമിതിയെ ഇതിനിടെ ചാൻസലർ കൂടിയായ ഗവർണർ പിരിച്ചുവിട്ട് ഏകാംഗ ഉദ്യോഗസ്ഥെന നിയോഗിച്ചതും വിവാദമായി.
മുതിർന്ന െഎ.എ.എസുകാരനായ വി. സന്താനമാണ് അന്വേഷണ ഉദ്യോഗസ്ഥൻ. സ്വന്തം ഇഷ്ടത്തിന് ഉന്നതാധികാര സമിതിയെ നിയോഗിച്ചത് അന്വേഷണം അട്ടിമറിക്കാനാണെന്ന് പ്രക്ഷോഭത്തിലുള്ള വിദ്യാർഥി സംഘടനകൾ ആരോപിക്കുന്നു. ഇതിനിടെ സർവകലാശാല വി.സി ചെല്ലദുരൈയെ കേന്ദ്ര മാനവശേഷി വികസന മന്ത്രി പ്രകാശ് ജാവ്ദേക്കർ ഡൽഹിയിലേക്ക് വിളിച്ചുവരുത്തി റിപ്പോർട്ട് തേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.