കെജ്രിവാളിെൻറ സത്യപ്രതിജ്ഞ ഇന്ന്
text_fieldsന്യൂഡൽഹി: മൂന്നാംതവണ ഡൽഹി മുഖ്യമന്ത്രിയായി അരവിന്ദ് കെജ്രിവാൾ ഞായറാഴ്ച സത്യ പ്രതിജ്ഞ ചെയ്യും. ആറു മന്ത്രിമാരും കെജ്രിവാളിനൊപ്പം സത്യപ്രതിജ്ഞ ചെയ്യും. രാംലീല മൈ താനിയിലാണ് ചടങ്ങ്. പ്രധാനമന്ത്രി നേരന്ദ്ര മോദിയെ ക്ഷണിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം എത്തുന്നില്ല. ഞായറാഴ്ച പ്രധാനമന്ത്രി വാരാണസിയിലാണുണ്ടാവുക.
കെജ്രിവാളിനെ മുഖ്യമന്ത്രിയായും ആറു മന്ത്രിമാരെയും രാഷ്ടപ്രതി രാംനാഥ് കോവിന്ദ് ശനിയാഴ്ച നിയമിച്ചു. മനീഷ് സിസോദിയ, സത്യേന്ദര്‍ ജയിന്, ഗോപാല്‍ റായ്, കൈലാഷ് ഗെലോട്ട്, ഇമ്രാന് ഹുസൈന്, രാജേന്ദ്ര ഗൗതം എന്നിവരാണ് മറ്റു മന്ത്രിമാര്‍. പുതിയ എം.എൽ.എമാരിൽ ആരെയും മന്ത്രിസഭയിൽ ഉൾപ്പെടുത്തിയിട്ടില്ല. മന്ത്രിസഭയിൽ സ്ത്രീ പ്രാതിനിധ്യമില്ലാത്തത് വിമർശനമുയർത്തിയിട്ടുണ്ട്. സത്യപ്രതിജ്ഞ ചടങ്ങില്‍ ശുചീകരണ തൊഴിലാളികള്‍, ഓട്ടോറിക്ഷ, ബസ്, മെട്രോ ഡ്രൈവര്‍മാര്‍, സ്കൂളിലെ പ്യൂണ്മാര് എന്നിങ്ങനെ വിവിധ മേഖലകളില്‍നിന്നുള്ള അമ്പതുപേര്‍ അരവിന്ദ് കെജ്രിവാളിനൊപ്പം വേദി പങ്കിടും. മോസ്കോയിലെ ഒളിമ്പ്യാഡില്‍ പങ്കെടുത്ത് മെഡല്‍ നേടിയ വിദ്യാര്‍ഥികൾക്കും കൃത്യനിര്‍വഹണത്തിനിടെ മരിച്ച അഗ്നിശമന സേന ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങള്‍ക്കും ക്ഷണമുണ്ട്.
അതേസമയം, ചടങ്ങിലേക്ക് അധ്യാപകരെ ക്ഷണിച്ചത് വിവാദമായി. ഡി.ഇ.ഒയും പ്രധാനാധ്യാപകരും ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥര്‍ ചടങ്ങിനെത്തണമെന്നുകാണിച്ച് സര്‍ക്കുലര്‍ ഇറങ്ങിയതായി അധ്യാപകർ ആരോപിച്ചു. സത്യപ്രതിജ്ഞ നടക്കുന്ന രാംലീല മൈതാനത്ത് അധ്യാപകരുടെ ഹാജര്‍ രേഖപ്പെടുത്തുമെന്നും സര്‍ക്കുലറിലുള്ളതായി അധ്യാപകർ പറഞ്ഞു. എന്നാല്‍, അധ്യാപകരെ ചടങ്ങിലേക്ക് ക്ഷണിക്കുക മാത്രമാണ് ചെയ്തതെന്ന് മനീഷ് സിസോദിയ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.