ഡൽഹിയിലെ ഗുണ്ടായിസം പരാജയപ്പെട്ടു -മേയർ തെരഞ്ഞെടുപ്പ് ജയത്തെക്കുറിച്ച് കെജ്‌രിവാള്‍
text_fieldsന്യൂഡൽഹി: മേയർ, ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി സ്ഥാനാർഥികൾ വിജയിച്ചതിന് പിന്നാലെ പ്രതികരണവുമായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഡല്‍ഹിയിലെ ജനങ്ങള്‍ വിജയിച്ചു, ഗുണ്ടാപ്രവര്‍ത്തനം പരാജയപ്പെട്ടു എന്നാണ് കെജ്‌രിവാള്‍ പറഞ്ഞത്. ട്വിറ്ററിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
ഗുണ്ടകൾ തോറ്റു, വോട്ടർമാർ വിജയിച്ചു എന്നായിരുന്നു ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെയും പ്രതികരണം.
ആം ആദ്മി പാർട്ടിയുടെ ഷെല്ലി ഒബ്രോയിയാണ് ഡൽഹി മേയറായി തെരഞ്ഞെടുക്കപ്പെട്ടത്. ഒബ്രോയിക്ക് 150 വോട്ടുകൾ ലഭിച്ചപ്പോൾ ബി.ജെ.പി സ്ഥാനാർഥി രേഖ ഗുപ്തക്ക് 116 വോട്ടുകളേ നേടാനായുള്ളൂ. ആദ്യമായി കൗൺസിലർമാരെ അഭിസംബോധനചെയ്ത ഷെല്ലി ഒബ്രോയി കെജ്‌രിവാളിനും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കും ലഫ്റ്റനന്‍റ് ഗവര്‍ണര്‍ക്കും നന്ദി പറഞ്ഞു. ഡല്‍ഹിയിലെ ജനങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ എല്ലാവരുമായി ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് അവർ വ്യക്തമാക്കി.
ആം ആദ്മി ബി.ജെ.പി തർക്കത്തെ തുടർന്ന് മേയർ തെരഞ്ഞെടുപ്പ് നിരവധി തവണ മാറ്റിവെച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.