കോടതിയിൽ ഹാജരാക്കുന്നതിനിടെ സിസോദിയയെ പൊലീസ് മർദിച്ചെന്ന് കെജ്‌രിവാൾ
text_fieldsന്യൂഡൽഹി: ജയിലിൽ കഴിയുന്ന ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ കോടതിയിൽ ഹാജരാക്കുന്നതിനിടെ ഡൽഹി പൊലീസ് മർദിച്ചെന്ന ആരോപണവുമായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും മറ്റ് ആം ആദ്മി പാർട്ടി (എ.എ.പി) നേതാക്കളും.
സിസോദിയയെ ദൽഹിയിലെ റൗസ് അവന്യൂ കോടതിയിൽ ഹാജരാക്കുന്നതിനിടെയാണ് സംഭവം. കനത്ത പൊലീസ് വലയത്തിൽ കോടതിയിൽ ഹാജറാക്കുന്നതിനിടെ മാധ്യമപ്രവർത്തകർ സിസോദിയയോട് ഡൽൽഹി ഓർഡിനൻസുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉന്നയിച്ചു. "മോദി ജി വളരെ അഹങ്കാരിയായി മാറിയിരിക്കുന്നു, അദ്ദേഹം ജനാധിപത്യത്തിൽ വിശ്വസിക്കുന്നില്ല..." എന്ന് സിസോദിയ പറയുന്നത് കേൾക്കാം. ഇതിനിടെ പൊലീസ് ഓഫീസർ എ.കെ സിങ് മാധ്യമ പ്രവർത്തകരുടെ ഫോണുകൾ തട്ടിമാറ്റുന്നുണ്ട്. സിസോദിയ സംസാരിച്ചുകൊണ്ടിരിക്കെ പൊലീസുകാരൻ കഴുത്തിൽ പിടിച്ച് വലിച്ചിഴക്കുന്നതും വീഡിയോയിൽ കാണാം. സിസോദിയയോട് ഇത്തരത്തിൽപെറുമാറാൻ പൊലീസിന് അധികാരമുണ്ടോ എന്ന് സംഭവത്തിന്‍റെ വീഡിയോ പങ്കുവച്ച് കെജ് റിവാൾ ചോദിച്ചു. കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്യണെന്നും ആം ആത്മി പാർട്ടി നേതാക്കൾ ആവശ്യപ്പെട്ടു. എന്നാൽ ആരോപണം ഡൽഹി പൊലീസ് നിഷേധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.