Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right300 യൂനിറ്റ്​ സൗജന്യ...

300 യൂനിറ്റ്​ സൗജന്യ വൈദ്യുതി; ഉത്തരാഖണ്ഡ്​ തെരഞ്ഞെടുപ്പിനൊരുങ്ങി ആപ്​

text_fields
bookmark_border
Arvind Kejriwal announces 300 units of free electricity in Uttarakhand
cancel

ന്യൂഡൽഹി: അധികാരത്തിലെത്തിയാൽ 300 യൂനിറ്റ്​ വൈദ്യുതി സൗജന്യമായി നൽകുമെന്ന്​ പ്രഖ്യാപിച്ച്​ ഉത്തരാഖണ്ഡിൽ തെരഞ്ഞെടുപ്പിനൊരുങ്ങി ആം ആദ്​മി പാർട്ടി. ഡൽഹി മുഖ്യമന്ത്രിയും പാർട്ടി കൺവീനറുമായ അരവിന്ദ്​ കെജ്​രിവാളാണ്​ ഈ വാഗ്​ദാനം നൽകിയത്​. പഴയ വൈദ്യുതി ബില്ലുകളിൽ ഇളവുനൽകും. കർഷകർക്കു സൗജന്യ വൈദ്യുതി ഉറപ്പാക്കും. വൈദ്യുതി മുടക്കമുണ്ടാകില്ല തുടങ്ങിയവയാണ്​ മറ്റ്​ വാഗ്​ദാനങ്ങൾ.


ഡൽഹിയിൽ ഇതു സാധിക്കുമെങ്കിൽ എന്തുകൊണ്ട് ഉത്തരാഖണ്ഡിലും നടപ്പാക്കാനാവില്ലെന്ന്​ കെജ്​രിവാൾ ചോദിച്ചു. വൈദ്യുതി ഉൽപാദിപ്പിക്കുന്ന സംസ്ഥാനമാണു ഡൽഹി. മാത്രമല്ല, മറ്റു സംസ്ഥാനങ്ങൾക്കു നൽകുന്നുണ്ട്​. മുമ്പ്​ ഡൽഹിയിൽ 7-8 മണിക്കൂർ വൈദ്യുതി മുടക്കം പതിവായിരുന്നു. തങ്ങൾ അധികാരത്തിലെത്തിയ ശേഷം അതിനു മാറ്റമുണ്ടാക്കിയെന്നും കെജ്​രിവാൾ ഡെറാഡൂണിൽ മാധ്യമപ്രവർത്തകരോടു പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UttarakhandArvind KejriwalAam Aadmi Partyfree electricity
Next Story