ഡൽഹിയെ 'രാമ രാജ്യ'മാക്കാൻ 10 കൽപ്പനകൾ പ്രഖ്യാപിച്ച് കെജ്‌രിവാൾ; സൗജന്യ രാമക്ഷേത്ര സന്ദർശനവും ഒരുക്കും
text_fieldsന്യൂഡൽഹി: 'രാമരാജ്യം' എന്ന ആശയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് തന്‍റെ സർക്കാർ 10 തത്വങ്ങൾ പിന്തുടരുമെന്ന് പ്രഖ്യാപിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഡൽഹിയിലെ മുതിർന്ന പൗരന്മാർക്ക് അയോധ്യയിലെ രാമക്ഷേത്രത്തിലേക്ക് സൗജന്യ തീർഥാടനം ഏർപ്പെടുത്തുമെന്നും കെജ്‌രിവാൾ പറഞ്ഞു. ഡൽഹിയിലെ ബജറ്റ് സെക്ഷനിൽ മറുപടിപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ഭക്ഷണം, വിദ്യാഭ്യാസം, വൈദ്യസഹായം, വൈദ്യുതി, വെള്ളം, തൊഴിൽ, പാർപ്പിടം, സ്ത്രീകൾക്ക് സുരക്ഷ, പ്രായമായവരെ ബഹുമാനിക്കുക തുടങ്ങിയവയാണ് ആപ്പ് പിൻതുടരുന്ന 10 തത്വങ്ങൾ.
ദേശസ്നേഹം പ്രമേയമാക്കി 69,000 കോടി രൂപയുടെ ബജറ്റ് അവതരിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് കെജ്‌രിവാളിന്‍റെ പ്രഖ്യാപനങ്ങൾ. സ്വാതന്ത്ര്യസമരസേനാനികളുടെ ജീവിതത്തെക്കുറിച്ചുള്ള 500 ഇൻസ്റ്റലേഷനുകളും ബജറ്റിന്‍റെ ഭാഗമായി നഗരത്തിലുടനീളം ആസൂത്രണം ചെയ്തിട്ടുണ്ട്. മറ്റൊരു പ്രധാന പദ്ധതി 'ദേശഭക്തി പാഠ്യപദ്ധതിയാണ്'. ഡൽഹിയിൽ ഇനിമുതൽ 'പാട്രിയോട്ടിക് കരിക്കുലം' ആകും നടപ്പാക്കുക എന്നാണ് ആപ്പ് സർക്കാർ പറയുന്നത്. നിലവിൽ ഡൽഹിയിൽ 'മുഖ്യമന്ത്രി തീർഥ യാത്രാ പദ്ധതി' നടപ്പാക്കുന്നുണ്ട്.
സംസ്ഥാനത്തെ മുതിർന്ന പൗരന്മാർക്ക് സൗജന്യ തീർഥാടനം നടത്താൻ സഹായിക്കുന്ന പദ്ധതിയാണിത്. തീർഥാടകരുടെ യാത്ര, ഭക്ഷണം, താമസം എന്നിവയുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും ഇതിലൂടെ ഡൽഹി സർക്കാർ വഹിക്കും.'ഞാൻ രാമേന്റയും ഹനുമാേന്റയും ഭക്തനാണ്. ഡൽഹിയിലെ ജനങ്ങളെ സേവിക്കുന്നതിന് 'രാമരാജ്യം' എന്ന ആശയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട 10 തത്ത്വങ്ങൾ ഞങ്ങൾ പിന്തുടരുന്നു'-ലെഫ്റ്റനന്‍റ് ഗവർണർ സഭയെ അഭിസംബോധന ചെയ്തുകൊണ്ട് നടത്തിയ ചർച്ചയിൽ കെജ്‌രിവാൾ പറഞ്ഞു.
'പ്രായമായവരെ ബഹുമാനിക്കാൻ ഞങ്ങൾ നിരവധി നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. ഏറ്റവും പ്രധാനം സൗജന്യമായി തീർഥാടനത്തിന് അയയ്ക്കുക എന്നതാണ്. ദില്ലിയിലെ എല്ലാ മുതിർന്ന പൗരന്മാരോടും പറയാൻ ഞാൻ ആഗ്രഹിക്കുന്നു. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായാൽ ഞാൻ നിങ്ങളെ അയോധ്യയിലെ രാമ ക്ഷേത്രത്തിലേക്ക് അയയ്ക്കും'-കെജ്‌രിവാൾ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.