മോദിയുടെ വസതിയിലേക്കുള്ള എ.എ.പി മാർച്ച് പൊലീസ് തടഞ്ഞു; ഡൽഹിയിൽ സംഘർഷം
text_fieldsന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രി മോദിയുടെ വസതിയിലേക്കുള്ള എ.എ.പി മാർച്ച് ഡൽഹി പൊലീസ് തടഞ്ഞു. പട്ടേൽ ചൗക്ക് മെട്രോ സ്റ്റേഷൻ പരിസരത്ത് നിന്ന് നേതാക്കളും പ്രവർത്തകരുമടക്കം നിരവധി പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രദേശത്ത് സംഘർഷാവസ്ഥ ഉടലെടുത്തു.
പ്രകടനത്തിന് അനുമതിയില്ലെന്നും പിരിഞ്ഞുപോകണമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി. പ്രധാനമന്ത്രിയുടെ വസതിക്ക് ചുറ്റും പട്ടേൽ ചൗക്ക് മെട്രോ സ്റ്റേഷനിലും പരിസരത്തും നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഇത് കൂട്ടാക്കാതെയാണ് ആംആദ്മി പ്രവർത്തകർ തടിച്ചുകൂടിയത്. തുഗ്ലക് റോഡ്, സഫ്ദർജങ് റോഡ്, കമാൽ അത്താതുർക്ക് മാർഗ് എന്നിവിടങ്ങളിൽ വാഹനങ്ങൾ നിർത്തുന്നതിനും പാർക്ക് ചെയ്യുന്നതിനും ട്രാഫിക് പൊലീസ് വിലക്കേർപ്പെടുത്തിയിരുന്നു.
ഉപരോധത്തിനായി രാവിലെ തന്നെ എ.എ.പി പ്രവർത്തകരും നേതാക്കളും പാർട്ടി ആസ്ഥാനത്ത് എത്തിയിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് ഡൽഹി മദ്യനയത്തിൽ അഴിമതി ആരോപിച്ച് മുഖ്യമന്ത്രി കെജ്‌രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തത്.
അതിനിടെ, കെജ്‍രിവാള്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിയണമെന്നാവശ്യപ്പെട്ട് ഡൽഹി ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള മാർച്ചിന് പ്രവർത്തകർ എത്തിത്തുടങ്ങിArvind Kejriwal Arrest On Delhi Liquor Policy Case. 11.30 ന് ഡൽഹി സെക്രട്ടേറിയറ്റിലേക്കാണ് മാർച്ച്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.