ഒമ്പത് ആക്രമണങ്ങൾ നേരിട്ടു; തന്‍റെ സുരക്ഷ ബി.ജെ.പിയുടെ ഉത്തരവാദിത്തം -കെജ് രിവാൾ
text_fieldsന്യൂഡൽഹി: നരേന്ദ്ര മോദിക്കെതിരെ സംസാരിക്കുന്നവരെ ഇല്ലാതാക്കുകയാണ് ബി.ജെ.പി ചെയ്യുന്നതെന്ന് ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ് രിവാൾ. സംസ്ഥാന മുഖ്യമന്ത്രിയെ പോലും ബി.െജ.പി വെറുതെവിടുന്നില്ല. ഇനിയും മിണ്ടാതിരിക്കാനാവില്ല. പ്രധാനമന്ത്രിക്കും അദ്ദേഹത്തിന്‍റെ ഏകാധിപത്യത്തിനും എതിരെ ശബ്ദം ഉയർത്തുക തന്നെ ചെയ്യുമെന്നും കെജ് രിവാൾ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം തന്നെ ഒരാൾ ആക്രമിച്ചു. അഞ്ച് വർഷത്തിനിടെ ഒമ്പതാമത്തെ ആക്രമണമാണിത്. ഒരു മുഖ്യമന്ത്രിമാരും ഇത്രയധികം ആക്രമണങ്ങൾ നേരിട്ടതായി തോന്നുന്നില്ല. ഇന്ത്യയിൽ ഡൽഹിയിൽ മാത്രമാണ് ഒരു മുഖ്യമന്ത്രിയുടെ സുരക്ഷ പ്രതിപക്ഷത്തിന്‍റെ ഉത്തരവാദിത്തമാകുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതല സംസ്ഥാന പൊലീസിനാണ്. എന്നാൽ, ഡൽഹിയിൽ തന്‍റെ സുരക്ഷ ബി.ജെ.പിയുടെ ഉത്തരവാദിത്തമാണെന്നും കെജ് രിവാൾ ചൂണ്ടിക്കാട്ടി.
തന്‍റെ ഒാഫീസിലും സി.ബി.ഐയും വീട്ടിൽ ഡൽഹി പൊലീസും പരിശോധനകൾ നടത്തി. 33 കേസുകൾ തനിക്കെതിരെ ഫയൽ ചെയ്തിട്ടുണ്ട്. ഇതിലൂടെ ആം ആദ്മി പാർട്ടിയെ ഇല്ലാതാക്കാൻ ശ്രമിക്കുന്നു. അവർ നടത്തുന്ന അക്രമങ്ങൾ തനിക്ക് നേരെയല്ല, മറിച്ച് ഡൽഹിക്ക് നേരെയാണ്. ഡൽഹിയിലെ ജനങ്ങളാണ് തന്നെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തതെന്നും കെജ് രിവാൾ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.