തിഹാർ ജയിലിൽ വെച്ച് കെജ്രിവാളിനെ സാവധാനം മരണത്തിലേക്ക് തള്ളിവിടാൻ ഗൂഢാലോചന നടക്കുന്നു -എ.എ.പി
text_fieldsന്യൂഡൽഹി: ഇൻസുലിനും ഡോക്ടറുടെ സേവനവും നൽകാതെ തിഹാർ ജയിലിൽ വെച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ സാവധാനം മരണത്തിലേക്ക് തള്ളിവിടാനുള്ള ഗൂഢാലോചന നടക്കുന്നുവെന്ന് ആം ആദ്മി പാർട്ടി. ഇൻസുലിനും ഡോക്ടറുടെ സേവനവും ആവശ്യപ്പെട്ട് കെജ്രിവാൾ നൽകിയ ഹരജി വിധി പറയാൻ ഡൽഹി കോടതി മാറ്റിവെച്ചതിനു പിന്നാലെയാണ് ആരോപണവുമായി പാർട്ടി വക്താവും ഡൽഹി മന്ത്രിയുമായ സൗരഭ് ഭരദ്വാജ് രംഗത്തുവന്നത്.
കഴിഞ്ഞ 20-22 വർഷമായി പ്രമേഹ ബാധിതനായ കെജ്രിവാളിന് ഇൻസുലിൻ നൽകാൻ തിഹാർ ജയിൽ അധികൃതരും ബി.ജെ.പിയും ഡൽഹി ലഫ്. ഗവർണറും വിസമ്മതിക്കുകയാണെന്നും അദ്ദേഹം വാർത്ത സമ്മേളനത്തിൽ പറഞ്ഞു. രക്തത്തിലെ പ്രമേഹത്തിന്റെ തോത് മനസിലാക്കാനുള്ള ഉപകരണം ഉപയോഗിക്കാൻ കെജ്രിവാളിന് കോടതി അനുമതി നൽകിയിരുന്നു. എന്നാൽ മാസങ്ങളോളം അദ്ദേഹത്തെ ജയിലിൽ പാർപ്പിച്ച് ആന്തരാവയവങ്ങളുടെ പ്രവർത്തനം നിലപ്പിച്ച് ഇല്ലാതാക്കാനാണ് ശ്രമം നടക്കുന്നത്. മാസങ്ങൾ കഴിഞ്ഞ് ജയിലിൽ നിന്ന് പുറത്തുവന്നാൽ അദ്ദേഹം ചിലപ്പോൾ വൃക്ക, ഹൃദയ, മറ്റ് അവയങ്ങളുടെ പ്രവർത്തനം തകരാറിലായതിന് ചികിത്സ തേടേണ്ടിവരുമെന്നും സൗരഭ് ഭരദ്വാജ് കുറ്റപ്പെടുത്തി.
ജാമ്യം ലഭിക്കാനായി രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കാനായി കെജ്രിവാൾ മധുരവും മാങ്ങയും കഴിക്കുകയാണെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ ആരോപണമുയർത്തിയിരുന്നു. എന്നാൽ എന്നാല്‍, ജാമ്യം ലഭിക്കുന്നതിനുവേണ്ടി പക്ഷാഘാതം വരുത്താന്‍ ഡല്‍ഹി മുഖ്യമന്ത്രി ഒരുക്കമല്ലെന്നായിരുന്നു കെജ്‌രിവാളിന്റെ അഭിഭാഷകന്‍ അഭിഷേക് മനു സിങ്‍വി അതിന് മറുപടി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.