Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപണം വാങ്ങി...

പണം വാങ്ങി വോട്ടുചെയ്യണമെന്ന പരാമർശം: കെജ്​രിവാളിന്​ തെരഞ്ഞെടുപ്പ്​ കമീഷ​െൻറ ശാസന

text_fields
bookmark_border
പണം വാങ്ങി വോട്ടുചെയ്യണമെന്ന പരാമർശം: കെജ്​രിവാളിന്​ തെരഞ്ഞെടുപ്പ്​ കമീഷ​െൻറ ശാസന
cancel

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയും ആം ആദ്​മി പാർട്ടി നേതാവുമായ അരവിന്ദ്​ കെജ്​രിവാളിനെ തെരഞ്ഞെടുപ്പ്​ കമീഷ​​െൻറ ശാസന. ബി.ജെ.പിയിൽ നിന്നും കോൺഗ്രസിൽ നിന്നും പണം വാങ്ങി വോട്ട്​ എ.എ.പിക്ക്​ ചെയ്യണമെന്ന പ്രസ്​താവന നടത്തിയതിനാണ്​ തെരഞ്ഞെടുപ്പ്​ കമീഷൻ കെജ്​രിവാളിനെ ശാസിച്ചത്​.

പെരുമാറ്റച്ചട്ടം ലംഘിക്കുന്നത്​ തുടരുകയാണെ​ങ്കിൽ കെജ്​രിവാളിനെതിരെയും  പാർട്ടിക്കെതിരെയും നടപടി ശക്​തമായ നടപടി സ്വീകരിക്കുമെന്ന്​ തെരഞ്ഞെടുപ്പ്​  കമീഷൻ പറഞ്ഞു. എ.എ.പിയുടെ അംഗീകാരം മരവിപ്പിക്കുന്നത്​ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരി​ക്കുമെന്നും കമീഷൻ മുന്നറിയിപ്പ്​ നൽകി.

ഗോവയിൽ ജനുവരി നാലിന്​ നടത്തിയ തെരഞ്ഞെടുപ്പ്​ റാലിയിലാണ്​ കെജ്​രിവാൾ വിവാദ പരാമർശം നടത്തിയത്​. ബിജെപി, കോൺഗ്രസ്​ സ്ഥാനാർഥികൾ പണം വാഗ്​ദാനം ചെയ്​താൽ നിരസിക്കരുത്​. പണം സ്വീകരിക്കണം. വിലക്കയറ്റം അനുസരിച്ച്​ 5000 രൂപക്കു പകരം 10000 രൂപ ചോദിക്കണമെന്നുമാണ്​ കെജ്​രിവാൾ പറഞ്ഞത്​.

അതേസമയം തെരഞ്ഞെടുപ്പ്​ കമീഷ​​െൻറ നടപടിക്കെതിരെ കെജ്​രിവാൾ രംഗത്തുവന്നു. തെരഞ്ഞെടുപ്പ്​ കമീഷ​​െൻറ ഉത്തരവ്​ തെറ്റാണെന്നും കോടതിയിൽ ചോദ്യം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aapArvind Kejriwalgoa election
News Summary - Arvind Kejriwal Censured By Election Commission For Bribe Remarks
Next Story