ചീഫ് സെക്രട്ടറിക്ക് മർദനം: കെജ്രിവാളിനെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തിയേക്കും
text_fieldsന്യൂഡൽഹി: ആം ആദ്മി പാർട്ടി (ആപ്) എം.എൽ.എമാരുടെ മർദനമേറ്റെന്ന ചീഫ് സെക്രട്ടറി അൻഷു പ്രസാദിെൻറ പരാതിയിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കുമെതിരെ ക്രിമിനൽ ഗൂഢാലോചനക്കുറ്റം ചുമത്താനൊരുങ്ങി പൊലീസ്. ഇതുസംബന്ധിച്ച മൊഴികളുടെ അടിസ്ഥാനത്തിൽ പൊലീസ് കുറ്റപത്രം തയാക്കിയതായാണ് സൂചന.
ഫെബ്രുവരി 19ന് രാത്രി വൈകി കെജ്രിവാളിെൻറ വസതിയിൽ നടന്ന യോഗത്തിൽ ആപ് എം.എൽ.എമാർ മർദിച്ചുവെന്നാണ് പരാതി. കെജ്രിവാളിെൻറയും മനീഷ് സിസോദിയയുെടയും സാന്നിധ്യത്തിലാണ് രണ്ട് എം.എൽ.എമാർ തന്നെ മർദിച്ചത്. മുറിയിലുണ്ടായിരുന്ന മുഴുവൻ മന്ത്രിമാർക്കും എം.എൽ.എമാർക്കും മർദനവുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ പങ്കുണ്ടെന്നും പരാതിയിൽ പറഞ്ഞിരുന്നു.
നേരത്തേ ഇതുസംബന്ധിച്ച് പൊലീസ് കെജ്രിവാളിനെ ചോദ്യം ചെയ്യുകയും അദ്ദേഹത്തിെൻറ വസതിയിൽ റെയ്ഡ് നടത്തുകയുമുണ്ടായി.
കൂടാതെ, സംഭവം നടന്ന ദിവസം കെജ്രിവാളിെൻറ വസതിയിലെ 14 സി.സി ടി.വി കാമറകളിൽ ഒന്ന് 40 മിനിറ്റോളം പ്രവർത്തിച്ചിരുന്നില്ലെന്ന് വ്യാഴാഴ്ച ഫോറൻസിക് വിഭാഗം സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.