‘ആപ്’ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് മുതൽ സുനിത കെജ്രിവാൾ നേതൃത്വം നൽകും
text_fieldsന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ ഭാര്യ സുനിത കെജ്‌രിവാൾ- കഴിഞ്ഞ മാസം ഇന്ത്യാ മുന്നണിയുടെ റാലികളിൽ തീപ്പൊരി പ്രസംഗങ്ങളുമായി സജീവമായിരുന്നു. ഇതിന്റെ തുടർച്ചയെന്നോണം ആം ആദ്മി പാർട്ടിയുടെ ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഭാര്യ സുനിത നേതൃത്വം നൽകും.
ഇന്ന് കിഴക്കൻ ഡൽഹി മണ്ഡലത്തിൽ റോഡ് ഷോ നടത്തി അവർ പ്രചാരണം ആരംഭിക്കുമെന്ന് മന്ത്രി അതിഷി അറിയിച്ചു. പശ്ചിമ ഡൽഹിയിലും റോഡ് ഷോ നടത്തും. പഞ്ചാബ്, ഗുജറാത്ത്, ഹരിയാന സംസ്ഥാനങ്ങളിലും സുനിത പ്രചാരണത്തിന് നേതൃത്വം നൽകുമെന്ന് അതിഷി പറഞ്ഞു.
മദ്യനയ കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് കഴിഞ്ഞ മാസമാണ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്. ജയിലിൽ നിന്ന് സർക്കാരിനെ നയിക്കുന്നതിൽ നിന്ന് ഒരു നിയമവും തടയുന്നില്ലെന്ന് ആം ആദ്മി പാർട്ടിയുടെ അറസ്റ്റിന് ശേഷവും അദ്ദേഹം മുഖ്യമന്ത്രിയായി തുടരുന്നു.
അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്ത ശേഷം ആം ആദ്മി പാർട്ടിയുടെ പ്രചാരണത്തിന് നേതൃത്വം നൽകാൻ ആദ്യമായാണ് സുനിത കെജ്രിവാൾ എത്തുന്നത്. മന്ത്രിമാർക്കും പൊതുജനങ്ങൾക്കുമുള്ള അരവിന്ദ് കെജ്രിവാളിന്റെ സന്ദേശങ്ങൾ കൈമാറാനാണ് സുനിത ഇതുവരെ എത്തിയത്. കോൺഗ്രസ് സഖ്യത്തിൽ ഡൽഹിയിൽ നാലു സീറ്റുകളിലാണ് ‘ആപ്’ മത്സരിക്കുന്നത്.
ആദായനികുതി വകുപ്പിൽ നിന്നും വിരമിച്ച മുൻ ഇന്ത്യൻ റവന്യൂ സർവീസസ് ഉദ്യോഗസ്ഥയാണ് സുനിത കെജ്രിവാൾ. 2016-ൽ അവർ സ്വമേധയാ വിരമിച്ചു. ഡൽഹിയിലെ ഇൻകം ടാക്‌സ് അപ്പലേറ്റ് ട്രിബ്യൂണലിൽ ആദായനികുതി കമ്മീഷണറായിരിക്കെയാണ് വിരമിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.