കമൽ ഹാസൻ– കെജ് രിവാൾ കൂടിക്കാഴ്ച: ‘അഴിമതിക്കെതിരെ ഒരുമിച്ച് പോരാടും’
text_fieldsചെന്നൈ: പ്രശസ്ത തമിഴ് നടന്‍ കമല്‍ ഹാസനും എ.എ.പി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ് രിവാളും കൂടിക്കാഴ്ച നടത്തി. ചെന്നൈ വിമാനത്താവളത്തിലെത്തിയ കെജ് രിവാലിനെ കമൽഹാസന്‍റെ പുത്രി അക്ഷര ഹാസനാണ് സ്വീകരിച്ചത്. കമൽഹാസന്‍റെ ചെന്നൈയിലെ ഓഫിസിൽ വെച്ചാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. ഒരു മണിക്കൂർ ഇടവേളയിൽ ഇരുവരും ഒരുമിച്ച് ഉച്ചഭക്ഷണം കഴിച്ചു. അഴിമതിക്കായി തങ്ങൾ ഒരുമിച്ച് പോരാടുമെന്ന് കമൽ ഹാസൻ മാധ്യമങ്ങളോട് പറഞ്ഞു.
സന്ദര്‍ശനത്തിന്‍റെ ഉദ്ദേശ്യം കെജ്രിവാൾ വ്യക്തമാക്കിയില്ല. എന്നാൽ രാഷ്ട്രീയ കാര്യങ്ങളാണ് ഇരുവരും ചർച്ച ചെയ്യുകയെന്നാണ് സൂചന. രണ്ടുപേരും തമ്മിൽ സൗഹൃദവും പരസ്പര ബഹുമാനവും വെച്ചുപുലർത്തുന്നതായി എ.എ.പി വൃത്തങ്ങള്‍ അറിയിച്ചു. ഇതിന് മുൻപ് 2015ൽ ഒരു സിനിമാ ചിത്രീകരണത്തിനിടെയാണ് ഡിൽഹിയിൽ വെച്ച് ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടന്നത്.
രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് വ്യക്തമായ സൂചന നല്‍കി കഴിഞ്ഞ കുറേ നാളുകളായി തമിഴ്‌നാട്ടിലെ രാഷ്ട്രീയ വിഷയങ്ങളെ കുറിച്ച് കമൽഹാസൻ നിരന്തരം പ്രതികരണങ്ങള്‍ നടത്തിയിരുന്നു. കേരള മുഖ്യമന്ത്രി പിണറായി വിജയനുമായും രാഷ്ട്രീയം ചര്‍ച്ച ചെയ്തുവെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.