Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമെലാനിയ ട്രംപി​െൻറ...

മെലാനിയ ട്രംപി​െൻറ ഡൽഹി സ്​കൂൾ സന്ദർശനം:​ കെജ്​രിവാളിനെ ക്ഷണിച്ചിട്ടില്ലെന്ന്​ എ.എ.പി

text_fields
bookmark_border
aravind-kejriwal
cancel

ന്യൂഡൽഹി: യു.എസ്​ പ്രഥമ വനിത മെലാനിയ ട്രംപി​​െൻറ ഡൽഹി സ്​കൂൾ സന്ദർശനത്തിന്​ മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവ ാളിനെ ക്ഷണിച്ചിട്ടില്ലെന്ന്​ ആം ആദ്​മി പാർട്ടി. ഡൽഹി സ്​കൂളിലെ ഹാപ്പിനസ്​ ക്ലാസിൽ മെലാനിയ സന്ദർശനം നടത്തുമെന ്നാണ്​ അറിയിച്ചിരിക്കുന്നത്​. എന്നാൽ, പരിപാടിയിലേക്ക്​ കെജ്​രിവാളിനേയും ഉപമുഖ്യമന്ത്രി മനീഷ്​ സിസോദിയയേയും ക്ഷണിച്ചിട്ടില്ലെന്നാണ്​ ആം ആദ്​മി പാർട്ടി വ്യക്​തമാക്കുന്നത്​.

ദക്ഷിണ ഡൽഹിയിലെ സ്​കൂളിൽ വിശിഷ്​ടാതിഥിയായാണ്​ മെലാനിയ എത്തുന്നത്​. ഒരു മണിക്കൂർ നീളുന്ന സ്​കുൾ സന്ദർശനത്തിനിടെ വിദ്യാർഥികൾക്കൊപ്പം സമയം ചെലവഴിക്കുമെന്നും മെലാനിയ അറിയിച്ചിരുന്നു.

മനീഷ്​ സിസോദിയയാണ്​ ഡൽഹിയിലെ വിദ്യാർഥികൾക്കായി ഹാപ്പിനസ്​ പാഠ്യപദ്ധതിയിൽ രണ്ട്​ വർഷങ്ങൾക്ക്​ മുമ്പ്​ കൊണ്ടു വന്നത്​. വിദ്യാർഥികളിലെ സമർദം കുറക്കുകയാണ്​ പ്രധാന ലക്ഷ്യം. 40 മിനിട്ട്​ നീളുന്ന മെഡിറ്റേഷൻ, റിലാക്​സിങ്​, ഔട്ട്​ഡോർ ആക്​ടിവിറ്റി എന്നിവയാണ്​ പാഠ്യപദ്ധതിയിൽ ഉൾപ്പെട്ടിരുന്നത്​.

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ്​ പ്രചാരണകാലത്ത്​ സ്​കുളുകളെ കുറിച്ച്​ ബി.ജെ.പിയുടെ വ്യാപകമായി വ്യാജ പ്രചാരണം അഴിച്ചു വിട്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arvind Kejriwaldelhi visitmalayalam newsindia news
News Summary - Arvind Kejriwal Not Invited To Melania Trump's Delhi School Visit: AAP-India news
Next Story