മൂന്നാം കെജ്രിവാൾ സർക്കാർ അധികാരമേറ്റു VIDEO
text_fieldsന്യൂഡൽഹി: മൂന്നാംതവണയും ഡൽഹി മുഖ്യമന്ത്രിയായി അരവിന്ദ് കെജ്രിവാൾ സ ത്യപ്രതിജ്ഞ ചെയ്തു. കെജ്രിവാളിനെ മുഖ്യമന്ത്രിയായും ആറു മന്ത്രിമാരെയും രാഷ്ടപ്ര തി രാംനാഥ് കോവിന്ദ് ശനിയാഴ്ച നിയമിച്ചിരുന്നു. മനീഷ് സിസോദിയ, സത്യേന്ദര്‍ ജയിന്, ഗോപാല ്‍ റായ്, കൈലാഷ് ഗെലോട്ട്, ഇമ്രാന് ഹുസൈന്, രാജേന്ദ്ര ഗൗതം എന്നിവർ മന്ത്രിമാരായും സത്യപ്രത ിജ്ഞ ചെയ്തു.
ഡൽഹിയുടെ വികസനത്തിനും ഡൽഹിയെ മുന്നോട്ട് നയിക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയ ും കേന്ദ്ര സർക്കാറിന്‍റെയും ആശിർവാദം വേണമെന്ന് സത്യപ്രതിജ്ഞക്കു ശേഷം നടത്തിയ പ്രസംഗത്തിൽ കെജ്രിവാൾ പറഞ്ഞു. തെരഞ്ഞെടുപ്പ് കഴിഞ്ഞു, നിങ്ങൾ ആർക്ക് വോട്ട് ചെയ്തുവെന്ന് ഇനി വിഷയമല്ല. ഏത് മതക്കാരായും ജാതിക്കാരായാലും ഏത് സമൂഹത്തിൽനിന്നായാലും ഇപ്പോൾ എല്ലാ ഡൽഹിക്കാരും എന്‍റെ കുടുംബമാണ് -അദ്ദേഹം വ്യക്തമാക്കി.
ഡൽഹിക്കാരോട് രാംലീല മൈതിനിയിലേക്ക് എത്താൻ രാവിലെ കെജ്രിവാൾ ട്വിറ്ററിലൂടെ ആഹ്വാനം ചെയ്തിരുന്നു. ‘ഡൽഹി നിവാസികളെ, മൂന്നാം തവണയും നിങ്ങളുടെ മകൻ ഡൽഹി മുഖ്യമന്ത്രിയായി ചുമതലയേൽക്കുകയാണ്. വന്ന് നിങ്ങളുടെ മകനെ അനുഗ്രഹിക്കൂ’ എന്നായിരുന്നു ട്വീറ്റ്.
രാംലീല മൈതാനിയിലെ ചടങ്ങിന് സാക്ഷിയാകാൻ പതിനായിരക്കണക്കിന് ആളുകളാണ് എത്തിയത്. ഡൽഹി പൊലീസിലെയും സി.ആർ.പി.എഫ് അടക്കം അർധസൈനിക വിഭാഗത്തിലെയും 3000ത്തോളം ഉദ്യോഗസ്ഥരാണ് സുരക്ഷയൊരുക്കിയത്. പ്രധാനമന്ത്രി നേരന്ദ്ര മോദിയെ ക്ഷണിച്ചെങ്കിലും എത്തിയില്ല.#WATCH Arvind Kejriwal takes oath as Chief Minister of Delhi for a third term pic.twitter.com/C66e3cgxXw
— ANI (@ANI) February 16, 2020
ശുചീകരണ തൊഴിലാളികള്‍, ഓട്ടോറിക്ഷ, ബസ്, മെട്രോ ഡ്രൈവര്‍മാര്‍, സ്കൂളിലെ പ്യൂണ്മാര് എന്നിങ്ങനെ വിവിധ മേഖലകളില്‍നിന്നുള്ള അമ്പതുപേര്‍ അരവിന്ദ് കെജ്രിവാളിനൊപ്പം വേദി പങ്കിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.