Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജാമ്യം ഏഴ് ദിവസം കൂടി...

ജാമ്യം ഏഴ് ദിവസം കൂടി നീട്ടണം; സുപ്രീംകോടതിയിൽ ഹരജി നൽകി കെജ്രിവാൾ

text_fields
bookmark_border
arvind kejriwal 90897
cancel

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് നൽകിയ ഇടക്കാല ജാമ്യം ഏഴ് ദിവസം കൂടി നീട്ടിനൽകണമെന്ന ആവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ജാമ്യ കാലാവധി ജൂൺ ഒന്നിന് അവസാനിക്കാനിരിക്കെയാണ് കെജ്രിവാൾ തിങ്കളാഴ്ച കോടതിയിൽ ഹരജി സമർപ്പിച്ചത്. തനിക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും സി.ടി സ്കാൻ ഉൾപ്പെടെയുള്ള പരിശോധനകൾ നടത്തേണ്ടതുണ്ടെന്നും കെജ്രിവാൾ ഹരജിയിൽ വ്യക്തമാക്കി.

കെജ്രിവാളിന് ഏഴ് കിലോ ഭാരം കുറഞ്ഞിട്ടുണ്ടെന്നും കീറ്റോൺ തോത് ഉയർന്നിട്ടുണ്ടെന്നും പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. തുടർ ചികിത്സകൾ അനിവാര്യമായതിനാൽ ജാമ്യ കാലാവധി നീട്ടിനൽകണമെന്നും അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കാനായാണ് കെജ്രിവാളിന് 21 ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചത്. ജൂൺ രണ്ടിന് കെജ്രിവാൾ തിരികെ തിഹാർ ജയിലിൽ എത്തണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.

ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് കെജ്രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. ഇടക്കാല ജാമ്യം നൽകിയതിനെ ബി.ജെ.പി രാഷ്ട്രീയ വിവാദമാക്കിയിരുന്നു. ജാമ്യ കാലാവധിയിൽ ഡൽഹി മുഖ്യമന്ത്രിയുടെ യാതൊരു ചുമതലയും വഹിക്കരുത് എന്നത് ഉൾപ്പെടെ കർശന ഉപാധികളോടെയാണ് ജാമ്യം നൽകിയത്. എ.എ.പി നേതാവും ഡൽഹി മുൻ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ, രാജ്യസഭാംഗമായ സഞ്ജയ് സിങ് ഉൾപ്പെടെയുള്ളവരെയും ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arvind Kejriwalnational newsDelhi Liquor Policy Scam
News Summary - Arvind Kejriwal requests 7 day interim bail extension citing 'medical tests'
Next Story