വോട്ടുകൾ ഭിന്നിപ്പിച്ച് നരേന്ദ്ര മോദിെയ രാഹുൽ സഹായിക്കുന്നു -കെജ്രിവാൾ
text_fieldsന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഡല്‍ഹിയില്‍ കോണ്‍ഗ്രസ്-ആം ആദ്മി പാര്‍ട്ടി സഖ്യ ചർച്ചകളിൽ നിന്ന് കെജ‍്‍ രിവാള്‍ യു ടേണ്‍ അടിക്കുകയാണെന്ന രാഹുലിൻെറ വിമർശനത്തിന് മറുപടിയുമായി അരവിന്ദ് കെജ്രിവാൾ രംഗത്ത്.
‘എ ന്ത് യു-ടേൺ? ചർച്ചകൾ ഇപ്പോഴും നടക്കുന്നുണ്ട്. സഖ്യത്തിനുള്ള നിങ്ങളുടെ താത്പര്യം വ്യാജമാണെന്ന് നിങ്ങളുടെ ട്വീറ്റ് തന്നെ തെളിയിക്കുന്നു’ -കെജ്രിവാൾ ട്വീറ്റ് ചെയ്തു. യു.പിയിലും മറ്റു സംസ്ഥാനങ്ങളിലും മോദി വിരുദ്ധ േവാട്ടുകൾ ഭിന്നിപ്പിച്ച് രാഹുൽ ഗാന്ധി നരേന്ദ്ര മോദിയെ സഹായിക്കുകയാണെന്നും കെജ്രിവാൾ കുറ്റപ്പെടുത്തി.
कौन सा U-टर्न?अभी तो बातचीत चल रही थी
— Arvind Kejriwal (@ArvindKejriwal) April 15, 2019
आपका ट्वीट दिखाता है कि गठबंधन आपकी इच्छा नहीं मात्र दिखावा है।मुझे दुःख है आप बयान बाज़ी कर रहे हैं
आज देश को मोदी-शाह के ख़तरे से बचाना अहं है।दुर्भाग्य कि आप UP और अन्य राज्यों में भी मोदी विरोधी वोट बाँट कर मोदी जी की मदद कर रहे हैं https://t.co/9jnYXJFA0S
നേരത്തെ, സഖ്യസാധ്യതയിൽ നിന്ന് തിരിഞ്ഞു നടക്കുന്നത് കെജ്രിവാളാണെന്ന് ആരോപിച്ച് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു. ഡൽഹിയിൽ കോൺഗ്രസ്-എ.എ.പി സഖ്യം എന്നാൽ ബി.െജ.പിയുടെ പരാജയം എന്നാണർഥം. അതിനായി ഏഴിൽ നാല് സീറ്റുകള്‍ എ.എ.പിക്ക് വിട്ട് നല്‍കാന്‍ തയ്യാറാണ്. എന്നിട്ടും കെജ‍്‍രിവാള്‍ യു ടേണ്‍ അടിക്കുകയാണ്. കോണ്‍ഗ്രസിൻെറ വാതിലുകൾ ഇപ്പോഴും തുറന്നിരിക്കുന്നു. എന്നാൽ സമയം അതിക്രമിച്ചുകൊണ്ടിരിക്കുകയാെണന്നും രാഹുല്‍ ട്വീറ്റ് ചെയ്തിരുന്നു. AbAAPkiBaari (ഇനി ആപ്പിൻെറ ഉൗഴം) എന്ന ഹാഷ്ടാഗിനൊപ്പമായിരുന്നു ട്വീറ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.