"എന്നെ അറസ്റ്റ് ചെയ്യാൻ ബി.ജെ.പി ഉത്തരവിട്ടേക്കാം"-കെജ്‌രിവാൾ
text_fieldsന്യൂഡൽഹി: ഇന്ന് സി.ബി.ഐക്കുന്നു മുന്നിൽ ഹാജരാവുന്ന തന്നെ അറസ്റ്റ് ചെയ്യാൻ ബി.ജെ.പി ഉത്തരവിട്ടേക്കാമെന്ന സംശയം പ്രപകടിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഡൽഹി മദ്യനയക്കേസിൽ സി.ബി.ഐക്ക് മുന്നിൽ ഹാജരാകുന്നതിന് മുന്നോടിയായി ആദ്ദേഹം പുറത്തുവിട്ട വീഡിയോയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കാവി പാർട്ടി നേതാക്കൾ "എന്നെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുന്നു, ഒരുപക്ഷെ എന്നെ അറസ്റ്റ് ചെയ്യാൻ പാർട്ടി സി.ബി.ഐയോട് ഉത്തരവിട്ടിരിക്കാം". അദ്ദേഹം പറഞ്ഞു. ചോദ്യം ചെയ്യലിന് ഹാജരാകുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫിസിന് കനത്ത സുക്ഷയാണ് ഡൽഹി പൊലീസ് ഒരുക്കിയിരിക്കുന്നത്. ഇന്ന് രാവിലെ 11ന് മണിക്കാണ് കെജ്‌രിവാൾ സി.ബി.ഐക്ക് മുന്നിൽ ഹാജറാവുക.
ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് ശനിയാഴ്ചയാണ് സി.ബി.ഐ സമൻസ് അയച്ചത്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, എ.എ.പി എം.പിമാർ, മന്ത്രിമാർ എന്നിവരോടൊപ്പം കെജ്‌രിവാൾ സി.ബി.ഐ ആസ്ഥാനത്ത് എത്തുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
സമൻസിന് പിന്നാലെ പ്രതിപക്ഷ പാർട്ടികളെല്ലാം കെജ്‌രിവാളിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. അതേസമയം, എക്സൈസ് നയം മികച്ചതാണെന്നും പാർട്ടി ഭരിക്കുന്ന പഞ്ചാബിൽ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നതെന്നും കെജ്‌രിവാൾ അടിവരയിട്ട് പറഞ്ഞു. കേസിൽ അറസ്റ്റിലായവരെ, ഡൽഹിയിലെ മറ്റ് മന്ത്രിമാരുടെ പേര് പറയാൻ ഇ.ഡിയും സി.ബി.ഐയും നിർബന്ധിച്ചതായും അദ്ദേഹം കുറ്റപ്പെടുത്തി.
"ബി.ജെ.പി സർക്കാർ എ.എ.പിയെ മനഃപൂർവം ലക്ഷ്യം വെക്കുകയാണ്. തന്നിലേക്കെത്താനാണ് ആം ആദ്മി പാർട്ടിയിലെ രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ള മന്ത്രിമാരെ ലക്ഷ്യമിട്ടത്. അടുത്തത് താനായിരിക്കുമെന്ന് അപ്പോൾ തന്നെ ഉറപ്പിച്ചിരുന്നു"- കെജ്‌രിവാൾ പറഞ്ഞു. രാഷ്ട്രീയ എതിരാളികൾക്കുള്ള ആയുധമായി ഇ.ഡിയെയും സി.ബി.ഐയെയും മോദി സർക്കാർ ഉപേയാഗിക്കുകയാണ്. കുറ്റം സമ്മതിപ്പിക്കുന്നതിനായി തടവിലിട്ടവരെ ക്രൂരമായി പീഡിപ്പിച്ചു. നിങ്ങളുടെ പെൺമക്കൾ നാളെ രാവിലെ എങ്ങനെ കോളജിൽ പോകുമെന്ന് കാണട്ടെയെന്ന് ആക്രോശിച്ചാണ് പീഡനങ്ങൾ തുടരുന്നത്. മാസങ്ങൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ തന്റെ ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്തെങ്കിലും അദ്ദേഹത്തിനെതിരെ ഒരു ചെറിയ തെളിവു പോലും കണ്ടെത്താൻ അന്വേഷണ ഏജൻസികൾക്ക് സാധിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.