മദ്യനയക്കേസ്: അരവിന്ദ് കെജ്രിവാൾ മാർച്ച് 16ന് നേരിട്ട് ഹാജരാകണമെന്ന് ഡൽഹി കോടതി
text_fieldsന്യൂഡൽഹി: മദ്യനയക്കേസിൽ ഹാജരാകാൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് റോസ് അവന്യൂ കോടതി സമയം നീട്ടി നൽകി. ആറു തവണ സമൻസയച്ചിട്ടും ഹാജരാവാത്തതിനെ തുടർന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കെജ്രിവാളിനെതിരെ റോസ് അവന്യൂ കോടതിയിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് വിഡിയോ ലിങ്ക് വഴി കെജ്‍രിവാൾ ഇന്ന് ഹാജരാവുകയും ചെയ്തു. മാർച്ച് 16ന് നേരിട്ട് ഹാജരാകണമെന്നാണ് കോടതി അറിയിച്ചത്. മദ്യനയ അഴിമതിക്കേസിൽ ചോദ്യം ചെയ്യാനാണ് ഇ.ഡി കെജ്രിവാളിന് ആറുതവണ നോട്ടീസയച്ചത്.
അതിനിടെ, കഴിഞ്ഞ ദിവസം വിശ്വാസവോട്ട് തേടിയുള്ള പ്രമേയം അദ്ദേഹം ഡൽഹി നിയമസഭയിൽ അവതരിപ്പിച്ചിരുന്നു. പ്രമേയത്തിൽ ഇന്ന് വോട്ടെടുപ്പ് നടക്കും. തന്റെ സർക്കാരിനെ അസ്ഥിരപ്പെടുത്താനാണ് കേന്ദ്രത്തിന്റെ നീക്കം എന്നാണ് കെജ്രിവാൾ ആരോപിക്കുന്നത്.
കെജ്‍രിവാളിനെ കൂടാതെ മനീഷ് സിസോദിയ, സഞ്ജയ് സിങ് എന്നിവരും കോടതിയിൽ ഹാജരാകുമെന്നാണ് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം ജയിലിൽ കഴിയുന്ന സത്യേന്ദർ ജെയിൻ വിഡിയോ ലിങ്ക് വഴിയാണ് ഹാജരാവുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.