ഡൽഹി ഓർഡിനൻസ്: കെജ്രിവാൾ ഇന്ന് മമതാ ബാനർജിയുമായി കൂടിക്കാഴ്ച നടത്തും
text_fieldsകൊൽക്കത്ത: രാജ്യത്ത് പ്രതിപക്ഷ ഐക്യ ശ്രമങ്ങൾക്കുള്ള തീവ്രശ്രമങ്ങൾ നടക്കുന്നതിനിടെ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായി അരവിന്ദ് കെജ് രിവാൾ ഇന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുമായി കൂടിക്കാഴ്ച നടത്തും. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഡൽഹി ഓർഡിനൻസിനെതിരേ പിന്തുണ തേടിയാണ് മമതയുമായി കെജ്രിവാൾ കൂടിക്കാഴ്ച നടത്തുന്നത്.
ജീവനക്കാരുടെ നിയമനത്തിലും സ്ഥലംമാറ്റത്തിലും സംസ്ഥാന സർക്കാരിന് അനുകൂലമായ സുപ്രീം കോടതി വിധിയെ മറികടക്കാനാണ് കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ പ്രത്യേക ഓർഡിനൻസ് കൊണ്ടുവന്നത്. നിയമനങ്ങളിൽ കേന്ദ്രസർക്കാർ പ്രതിനിധിയായ ലഫ്റ്റനന്‍റ് ഗവർണർക്ക് പരമാധികാരം നൽകുന്നതാണ് ഓർഡിനൻസ്. കൊൽക്കത്തയിൽ ഇന്ന് ഉച്ചക്ക് രണ്ടോടെയായിരിക്കും ഇരുവരുടെയും കൂടിക്കാഴ്ച. ഓർഡിനൻസിനെതിരേ രാജ്യസഭയിൽ പ്രതിപക്ഷ കക്ഷികളുടെ പിന്തുണ തേടിക്കൊണ്ടിരിക്കുകയാണ് ഡൽഹി സർക്കാർ.
ബിഹാർ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ് കുമാർ, ഉപ മുഖ്യന്ത്രിയും ആർ.ജെ.ഡി നേതാവുമായ തേജസ്വി യാദവ്, സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, ജെ.ഡി.എസ് നേതാവ് എച്ച്.ഡി കുമാരസ്വാമി തുടങ്ങിയവരുമായി നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു. ശിവ സേന നേതാവ് ഉദ്ധവ് താക്കെറെ, എൻ.സി.പി നേതാവ് ശരത് പവാർ എന്നിവരുമായും കെജ് രിവാൾ കൂടിക്കാഴ്ച നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.