Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകെജ്​രിവാൾ അയോധ്യ...

കെജ്​രിവാൾ അയോധ്യ സന്ദർശിക്കും; രാമക്ഷേത്രത്തിലെ വിഗ്രഹത്തിൽ അർച്ചന നടത്തും

text_fields
bookmark_border
കെജ്​രിവാൾ അയോധ്യ സന്ദർശിക്കും; രാമക്ഷേത്രത്തിലെ വിഗ്രഹത്തിൽ അർച്ചന നടത്തും
cancel

ന്യൂഡൽഹി: ആം ആദ്​മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ്​ കെജ്​രിവാൾ അയോധ്യ സന്ദർശനത്തിന്​. 26ന്​ അയോധ്യയിലെത്തുന്ന അദ്ദേഹം നിർമാണത്തിലിരിക്കുന്ന രാമക്ഷേത്രത്തിൽ പ്രതിഷ്​ഠിക്കാനുള്ള വിഗ്രഹത്തിൽ അർച്ചന നടത്തും. ​ഡൽഹിയിലെ ​ഹൈന്ദവ വോട്ടും വികാരവും ലക്ഷ്യമിട്ടാണ്​ കെജ്​രിവാളി​െൻറ യാത്ര.

ശ്രീരാമ​​െൻറയും ഹനുമാ​െൻറയും ഭക്തനാണ്​ താനെന്നും കെജ്​രിവാൾ നേര​േത്ത പറഞ്ഞിരുന്നു. അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകളിൽ ആം ആദ്​മി പാർട്ടി ശക്തി പരീക്ഷണത്തിന്​ ഒരുങ്ങുന്ന രാഷ്​ട്രീയ പശ്ചാത്തലത്തിൽകൂടിയാണ്​ അയോധ്യ സന്ദർശനം.അയോധ്യയി​ലെ രാമക്ഷേത്ര ദർശനത്തിനു​ പോകുന്ന ഡൽഹിയിലെ മുതിർന്ന പൗരന്മാർക്ക്​ സൗജന്യ തീർഥാടനം ഡൽഹി മുഖ്യമന്ത്രി പ്രഖ്യാപിച്ചത്​ കഴിഞ്ഞ മാർച്ചിലാണ്​.

ജനസേവനത്തി​ന്​ രാമരാജ്യത്തി​െൻറ 10 പ്രമാണങ്ങൾ സർക്കാർ പിന്തുടരുന്നതായും അദ്ദേഹം പറഞ്ഞു. ഭക്ഷണം, വിദ്യാഭ്യാസം, ചികിത്സ,​ വെള്ളം, വെളിച്ചം, തൊഴിൽ, പാർപ്പിടം, സ്​ത്രീസുരക്ഷ, വയോജന മാന്യത എന്നിവയാണ്​ 10 പ്രമാണങ്ങൾ. ഡൽഹി വിദ്യാഭ്യാസ പാഠ്യക്രമത്തിൽ ദേശീയത വിഷയമായി ഉൾപ്പെടുത്തുകയും ​​​െചയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arvind KejriwalAyodhya
News Summary - Arvind Kejriwal to offer prayers at Ramlala temple in Ayodhya on October 26
Next Story