ഗവർണർ കെജ്രിവാളിനെ പ്യൂണിനെപ്പോലെ കരുതുന്നുവെന്ന് രാജ്യ സഭ
text_fieldsന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയും ലഫ്റ്റനൻറ് ഗവർണറും തമ്മിലുള്ള അധികാര തർക്കം കോടതി കയറുന്നതിനിടെ രാജ്യസഭയിൽ കെജ്രിവാളിന് അപ്രതീക്ഷിത പിന്തുണ. സമാജ്വാദിയും മറ്റു നാല് പാർട്ടികളുമാണ് കെജ്രിവാളിന് പിന്തുണ നൽകിയത്. ഡൽഹിയിലെ യുദ്ധാന്തരീക്ഷം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട പാർട്ടികൾ കേന്ദ്രം നിയമിച്ച ലഫ്റ്റനൻറ് ഗവർണർ ഡൽഹി മുഖ്യമന്ത്രിയോട് പ്യൂണിനോടെന്ന പോെലയാണ് പെരുമാറുന്നതെന്നും ആരോപിച്ചു.
ഡൽഹി സർക്കാറിന് അധികാരമില്ല. ഡൽഹിയിലെ മുഖ്യമന്ത്രിയെ അപമാനിക്കുകയാണിതെന്നും സമാജ്വാദി പാർട്ടി നേതാവ് നരേഷ് അഗർവാൾ രാജ്യസഭയിൽ വ്യക്തമാക്കി.
നേരത്തെ, ഡൽഹി സർക്കാറിെൻറ നടപടികളെ തടസപ്പെടുത്തും വിധം ലഫ്റ്റനൻറ് ഗവർണർ പ്രവർത്തിക്കുന്നുവെന്ന് ആം ആദ്മി പാർട്ടി പരാതിപ്പെട്ടിരുന്നു. മുൻ ഗവർണർ നജീബ് ജങ്ങിനും പിന്നീട് വന്ന അനിൽ ബൈജാലിനുമെതിരെയായിരുന്നു ആപ്പ് സർക്കാറിെൻറ പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.