Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡിനെ നേരിടാൻ...

കോവിഡിനെ നേരിടാൻ ‘5ടി’ യുമായി ഡൽഹി സർക്കാർ

text_fields
bookmark_border
കോവിഡിനെ നേരിടാൻ ‘5ടി’ യുമായി ഡൽഹി സർക്കാർ
cancel

ന്യുഡൽഹി: കോവിഡ്​ 19 പ്രതിസന്ധിയെ നേരിടാൻ ഡോക്​ടർമാരും വിദഗ്​ധരുമായി ചർച്ച ചെയ്​ത്​ പ്രത്യേക പ്ലാൻ തയാറാക് കിയതായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാൾ. ടെസ്​റ്റിങ്​, ട്രെയിസിങ്​, ട്രീറ്റ്​മ​െൻറ്​, ടീംവർക്ക്​, ട്ര ാക്കിങ്​ എന്നിങ്ങനെ വൈറസിനെ നേരിടും.

ഐ.സി.എം.ആറിൻെറ നിർദേശം അനുസരിച്ച്​ കോവിഡ്​ വൈറസ്​ ഹോട്ട്​സ്​പോട് ടുകളിൽ റാപിഡ്​ ആൻറി ബോഡി ടെസ്​റ്റ്​ ആരംഭിച്ചു. ഏകദേശം 30,000 ത്തോളം രോഗബാധിതരുണ്ടെന്ന നിഗമനത്തിലാണ്​ മുന്നോട്ടുപോകുന്നത്​. പരിശോധന കിറ്റുകളുടെ ക്ഷാമം സംസ്​ഥാനത്ത്​ അനുഭവപ്പെട്ടിരുന്നു. ഇപ്പോൾ സ്​ഥിതി മാറി. 50,000കിറ്റുകൾ ഓർഡർ ചെയ്​തത്​ സംസ്​ഥാനത്ത്​ എത്തിതുടങ്ങി. റാപ്പിഡ്​ ടെസ്​റ്റ്​ ​വിപുലീകരിക്കുന്നതിനായി ഒരു ലക്ഷം കിറ്റുകൾ ഓർഡർ ചെയ്​തിട്ടുണ്ട്​. ഇത്​ വെള്ളിയാഴ്​ച എത്തുമെന്നും ഡൽഹി മുഖ്യമന്ത്രി അറിയിച്ചു.

നിലവിൽ റാപ്പിഡ്​ ടെസ്​റ്റ്​ നടത്തുന്നത്​ നിസാമുദ്ദീനിലും ദിൽഷാദ്​ ഗാർഡനിലുമാണ്​. സംസ്​ഥാനത്തെ മൂന്നു സർക്കാർ ആശുപത്രികളിലായി 2950 ബെഡുകൾ ഒരുക്കിയിട്ടുണ്ട്​. ചില സ്വകാര്യ ആശുപത്രികളും ചികിത്സ നൽകാൻ സജ്ജമാക്കി. ഇതുവരെ 525 പേർക്കാണ്​ ഡൽഹിയിൽ രോഗബാധ സ്​ഥിരീകരിച്ചത്​.

30,000 ​ത്തോളം പേർക്ക്​ രോഗം ബാധിച്ചിട്ടു​ണ്ടെന്ന കണക്കുകൂട്ടലിലാണ്​ മുന്നോട്ടുപോകുന്നത്​. 8000 ​ത്തോളം ബെഡുകൾ ആശുപത്രികളിൽ ഒരുക്കാനാകും. കേസുകളുടെ എണ്ണം കൂടുന്നതിന്​ അനുസരിച്ച്​ കൂടുതൽ സൗകര്യങ്ങളൊരുക്കും. 12,000ത്തോളം ഹോട്ടൽ ബെഡുകളിലും ധർമശാലകളിലും മറ്റുമായി 10,000ത്തോളം ബെഡുകളും ഐസൊലേഷനായി തയാറാക്കും. രോഗം മൂർച്ഛിച്ചവരെയായിരിക്കും ആശുപത്രിയിൽ പ്രവേശിപ്പിക്കുക. 400 വ​െൻറിലേറ്റർ സൗകൗര്യവും 1200 ബെഡുകളിൽ ഓക്​സിജൻ സൗകര്യവും ഒരുക്കുമെന്നും കെജ്​രിവാൾ അറിയിച്ചു.

പൊലീസുകാർക്ക്​ 27,702 മൊബൈൽ നമ്പറുകൾ കൈമാറിയിട്ടുണ്ട്​. ഇവ ഉപയോഗിച്ച്​ ക്വാറ​ൈൻറൻ ലംഘിക്കുന്നവരെ കണ്ടെത്തും. ഇതുവരെ ഇത്തരത്തിൽ 240 കേസുകൾ രജിസ്​റ്റർ ചെയ്​തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arvind Kejriwalcoronamalayalam newsindia newscorona viruscovid 19
News Summary - Arvind Kejriwal unveils ‘5T’ plan for Delhi to fight COVID-19 -India news
Next Story