അഭിഭാഷക ഫീസായ 3.8 കോടി സർക്കാർ നൽകണമെന്ന് കെജ്രിവാൾ
text_fieldsന്യൂഡൽഹി: ധനമന്ത്രി അരുൺ ജെയ്റ്റ്ലി നൽകിയ മാനനഷ്ടകേസിൽ ഹാജരായ അഭിഭാഷകര്‍ക്ക് ഫീസ് സർക്കാർ നൽകണെമന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ആവശ്യപ്പെട്ടെന്ന് ആരോപണം. അരുണ്‍ ജെയ്റ്റ്ലി നല്‍കിയ മാനനഷ്ട കേസിന് അഭിഭാഷക ഫീസ് ഇനത്തില്‍ ചെലവായ 3.8 കോടി രൂപ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് നല്‍കണമെന്ന് കെജ്രിവാൾ ആവശ്യപ്പെട്ടതായാണ് പ്രതിപക്ഷ ആരോപണം.
ജെയ്റ്റ്ലി നൽകിയ നല്‍കിയ ക്രിമിനല്‍-സിവിൽ കേസുകളിൽ കെജ്രിവാളിനായി വാദിച്ചത് 93 കാരനായ രാംജത്ലാനിയായിരുന്നു. രാജ്യത്ത് ഏറ്റവുമധികം പ്രതിഫലം പറ്റുന്ന അഭിഭാഷകനായ ജത്മലാനി ഒരു സിറ്റിങ്ങിനായി 22 ലക്ഷം വീതവും ജൂനിയര്‍ വക്കീലന്മാര്‍ക്കായി ഒരു കോടിയുടെയും ബില്‍ നല്‍കുകയായിരുന്നു.
ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഒപ്പുവച്ച ബില്ലുകള്‍ അനുമതിക്കായി ഡല്‍ഹി ലഫ്റ്റനൻറ് ഗവര്‍ണര്‍ അനില്‍ ബൈജലിന് അയച്ചു കൊടുത്തു. എന്നാല്‍ അദ്ദേഹം ഇക്കാര്യത്തില്‍ നിയമോപദേശം തേടിയതായാണ് റിപ്പോർട്ട്.
അരുൺ ജെയ്റ്റ്ലി ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡൻറായിരിക്കെ സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയെന്ന കെജ്രിവാളിെൻറ പരാമര്‍ശത്തിനെതിരായാണ് കേസ്. അപകീർത്തികരമായ പരാമർശം നടത്തിയ കെജ്രിവാൾ പത്ത് കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ടാണ് ജെയ്റ്റ്ലി കേസ് ഫയൽ ചെയ്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.