അരവിന്ദ് കെജ്രിവാളിെൻറ ഉപദേഷ്ടാവ് രാജിെവച്ചു
text_fieldsന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിെൻറ ഉപദേശകൻ വി.െക ജെയിൻ രാജിെവച്ചുരൊജിക്ക് പിന്നിൽ വ്യക്തിപരമായ കാരണങ്ങളാണെന്ന് ജെയിൻ അറിയിച്ചു.
ചീഫ് സെക്രട്ടറി അൻഷു പ്രകാശിനെ മർദിച്ച കേസുമായി ബന്ധപ്പെട്ട് പൊലീസ് ജെയിനിനെ ചോദ്യം ചെയ്തതിനു പിറെകയാണ് രാജി. സംഭവത്തില പ്രതികളായ എം.എൽ.എമാർക്കെതിരെ ജെയിൻ െപാലീസിന് മൊഴി നൽകിയിരുന്നു.
മുഖ്യമന്ത്രിക്കും ലഫ്റ്റനൻറ് ഗവർണർക്കും ജെയിൻ രാജിക്കത്ത് നൽകി. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഡൽഹി നഗരവികസന ബോർഡ് സി.ഇ.ഒ സ്ഥാനത്തു നിന്ന് വിരമിച്ച് ദിവസങ്ങൾക്കുള്ളിലാണ് ജെയിനിനെ മുഖ്യമന്ത്രിയുെട ഉപദേശകനായി നിയമിച്ചത്.
ചീഫ് സെക്രട്ടറിയെ മർദിച്ച സംഭവത്തിനു ശേഷം മെഡിക്കൽ ലീവെടുത്തിരിക്കുകയായിരുന്നു ജെയിൻ. ഫെബ്രുവരി 19ന് കെജ്രിവാളിെൻറ വസതിയിൽ നടന്ന യോഗത്തിനിടെയാണ് ആപ്പ് എം.എൽ.എമാർ ചീഫ് സെക്രട്ടറിെയ മർദിച്ചത്. ആ സമയം താൻ ബാത്റൂമിലായതിനാൽ സംഭവം കണ്ടില്ലെന്നായിരുന്നു ജെയിൻ ആദ്യം നൽകിയ മൊഴി. പിന്നീട് എം.എൽ.എമാരായ പ്രകാശ് ജർവാളും അമാനത്തുല്ല ഖാനുമാണ് ചീഫ് സെക്രട്ടറിെയ മർദിച്ചതെന്ന് ജെയിൻ വെളിപ്പെടുത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.