Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Feb 2024 4:19 PM IST Updated On
date_range 11 Feb 2024 4:19 PM ISTകുടുംബമൊത്ത് കെജ്‍രിവാൾ നാളെ അയോധ്യയിലേക്ക്; പഞ്ചാബ് മുഖ്യമന്ത്രിയും ഒപ്പം
text_fieldsbookmark_border
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയും എ.എ.പി നേതാവുമായ അരവിന്ദ് കെജ്രിവാൾ തിങ്കളാഴ്ച കുടുംബസമേതം അയോധ്യ സന്ദർശിക്കും. കെജ്‍രിവാളിന്റെ ഭാര്യയും മാതാപിതാക്കളുമാണ് ഒപ്പമുണ്ടാവുക. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും കൂടെയുണ്ടാകും.
ജനുവരി 22ന് അയോധ്യയിൽ നടന്ന പ്രാണപ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കാൻ തനിക്ക് ക്ഷണം ലഭിച്ചില്ലെന്ന് നേരത്തേ കെജ്രിവാൾ അറിയിച്ചിരുന്നു. പിന്നീട് കുടുംബത്തിനൊപ്പം താൻ ക്ഷേത്രം സന്ദർശിക്കുമെന്നും അദ്ദേഹം പറയുകയുണ്ടായി. ബി.ജെ.പിയെ കൂടാതെ കോൺഗ്രസ്, ബി.എസ്.പി തുടങ്ങിയ പാർട്ടികളിൽ നിന്നുള്ളവരും അയോധ്യയിലെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story