അധികാരത്തിലെത്തിയാൽ സർക്കാർ ജോലികളിലെ അഴിമതി അവസാനിപ്പിക്കുമെന്ന് അരവിന്ദ് കെജ്രിവാൾ
text_fieldsപഞ്ചാബിൽ നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ പ്രചാരണചൂടിന്‍റെ ആവേശത്തിലാണ് രാഷ്ട്രീയപാർട്ടികൾ. പഞ്ചാബിലെ ജനങ്ങൾക്ക് പുതിയ വാഗ്ദാനവുമായി രംഗത്തെത്തിയിരിക്കുകയാണ് ആം ആദ്മി പാർട്ടി കൺവീനറായ അരവിന്ദ് കെജ്രിവാൾ. പഞ്ചാബിൽ അധികാരത്തിലെത്തിയാൽ സർക്കാർ ജോലികളിലെ മുഴുവന്‍ അഴിമതികളും ഇല്ലാതാക്കുമെന്നാണ് കെജ്രിവാൾ വാഗ്ദാനം ചെയ്യുന്നത്. നേരത്തെ സംസ്ഥാനത്ത് പുതിയ നികുതി ഏർപ്പെടുത്തില്ലെന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റ ഭാഗമായി കെജ്രിവാൾ പറഞ്ഞിരുന്നു.
പഞ്ചാബിലെ യുവാക്കൾ നേരിടുന്ന എല്ലാ പ്രതിസന്ധികളും ഇല്ലാതാക്കുമെന്നും ആർക്കുമിനി നിർബന്ധപൂർവം പഞ്ചാബ് വിടേണ്ട ആവശ്യമുണ്ടാവില്ലെന്നും കെജ്രിവാൾ പറഞ്ഞു. 26 വർഷമായി പഞ്ചാബിൽ കോൺഗ്രസിന്റെ ഭരണവും 19 വർഷത്തെ ശിരോമണി അകാലിദളിന്റെ ഭരണവും പഞ്ചാബിനെ തകർത്തുവെന്നും കെജ്രിവാൾ അഭിപ്രായപ്പെട്ടു. ഡൽഹിയിലെ പോലെ പഞ്ചാബിലും പുതിയ വ്യവസായങ്ങളും പുതിയ സ്‌കൂളുകളും ഉൾപ്പടെയുള്ള വികസനപ്രവർത്തനങ്ങൾ തുടങ്ങുമെന്നും ആം ആദ്മി വ്യക്തമാക്കിയിട്ടുണ്ട്.
ഫെബ്രുവരി 20നാണ് പഞ്ചാബിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. മാർച്ച് 10ന് വോട്ടെണ്ണൽ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.