Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅരവിന്ദ്...

അരവിന്ദ് കെജ്രിവാളിന്റെ പി.എ മർദിച്ചു- ആരോപണവുമായി സ്വാതി മാലിവാൾ

text_fields
bookmark_border
Arvind Kejriwals PA beat up - Swati Maliwal with allegations
cancel

ന്യൂഡൽഹി: എ.എ.പി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിന്റെ പി.എ മർദിച്ചു എന്നാരോപിച്ച് എ.എ.പി രാജ്യസഭാ എം.പി സ്വാതി മാലിവാൾ.

അരവിന്ദ് കെജ്‍രിവാളിൻ്റെ വസതിയിൽ വച്ച് മുഖ്യമന്ത്രിയുടെ പി.എ ബിഭാവ് കുമാർ മർദിച്ചു എന്നാണ് സ്വാതി മാലിവാൾ ആരോപിക്കുന്നത്. മദ്യനയ അഴിമതി കേസിൽ ജാമ്യത്തിലിറങ്ങിയ അരവിന്ദ് കെജ്രിവാളിനെ കാണാനായി അദ്ദേഹത്തിന്റെ വസതിയിൽ എത്തിയതായിരുന്നു സ്വാതി. എന്നാൽ അദ്ദേഹത്തിന്റെ പി.എ കെജ്രിവാളിനെ കാണാൻ അനുവദിക്കാതിരിക്കുകയും സ്വാതി മൽവാളിനെ മർദിക്കുകയുമായിരുന്നു. തുടർന്ന് സ്വാതി പൊലീസ് കണ്ട്രോൾ റൂമിലേക്ക് വിളിക്കുകയായിരുന്നു. കണ്ട്രോൾ റൂമിലേക്ക് വിളിച്ചെങ്കിലും സ്വാതി ഇതുവരെ ഔദ്യോഗിക പരാതി ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

അതേസമയം ബി.ജെ.പി നേതാവ് പ്രവീൺ ശങ്കർ കപൂർ വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസിനോട് വിശദീകരണം തേടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Swati MaliwalArvind Kejriwal's PA
News Summary - Arvind Kejriwal's PA beat up - Swati Maliwal with allegations
Next Story