Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightശബ്​ദമില്ലാത്തവരുടെ...

ശബ്​ദമില്ലാത്തവരുടെ ശബ്​ദമകാൻ അർവ

text_fields
bookmark_border
ശബ്​ദമില്ലാത്തവരുടെ ശബ്​ദമകാൻ അർവ
cancel

ശൈത്യകാലത്തെ കടുത്ത തണുപ്പ്​ വകവെക്കാതെ 10ാം ക്ലാസുകാരിയായ അർവ ഇംത്യാസ്​ ഭട്ട് വീട്ടിൽ നിന്നിറങ്ങിയത്​ സ്​കൂളിലേക്കായിരുന്നില്ല. ത​​​​െൻറ സഹോദരനെ പോലെ ശബ്​ദമില്ലാത്ത സ്​പോർട്​സ്​ താരങ്ങളെ സഹായിക്കാനായിരുന്നു. എന്നാൽ അവൾ സ്​പോർട്​സ്​ കോച്ചല്ല; കളിക്കാരുടെ ശബ്​ദമാണ്​, ജീവനും. കളിക്കാർക്ക്​ വേണ്ടി നിർദേശങ്ങൾ ആംഗ്യഭാഷയിലേക്ക്​ വിവർത്തനം ചെയ്​താണ്​  അർവ സ്​പോർട്​സ്​ താരങ്ങളുടെ നാവും ശബ്​ദവുമാകുന്നത്​. 

ജമ്മു കശ്​മീർ ബധിര സ്​പോർട്​സ്​ അസോസിയേഷനു കീഴിലുള്ള 250 സ്​പോർട്​സ്​ താരങ്ങൾക്കാണ്​ അർവ സഹായം നൽകുന്നത്​. പത്താം ക്ലാസ്​ വിദ്യർഥിയായ അർവ ക്ലാസുകൾ ഉപേക്ഷിച്ചു പോലും ജമ്മു കശ്​മീർ ടീമി​​​​െൻറ കൂടെ ഡൽഹി മുതൽ ചെന്നൈ വരെ രാജ്യത്തി​​​​െൻറ വിവിധ ഭാഗങ്ങളിൽ  സഞ്ചരിച്ചിട്ടുണ്ട്​. 

പണത്തിനു വേണ്ടിയല്ല താനി​െതാന്നും ചെയ്യുന്നതെന്ന്​ അർവ. ഇതിനൊന്നും പണം വാങ്ങാറില്ല. കഴിഞ്ഞ ഡിസംബറിൽ റാഞ്ചിയിൽ നടന്ന ദേശീയ ബധിര ഗെയംസിൽ നേടിയ നാലു സ്വർണവും മൂന്നു ​െവള്ളിയും രണ്ട്​ ​െവങ്കലവും പോലെ കശ്​മീർ ടീം നേടുന്ന നേട്ടങ്ങളാണ്​ തനിക്കുള്ള പാരിതോഷികമെന്ന്​ അർവ പറയുന്നു. 

എ​​​​െൻറ മാതാവ്​ രഹനക്കും കേൾക്കാനോ സംസാരിക്കാനോ സാധിക്കില്ല. നല്ല ബാഡ്​മിൻറൺ കളിക്കാരനായ സഹോദരൻ മുഹമ്മദ്​ സലീമും ബധിരനും മൂകനുമാണ്​. അവരിരുവരും എല്ലായിടത്തും മാറ്റിനിർത്തപ്പെടുന്നത്​ ഞാൻ കണ്ടിട്ടുണ്ട്​. കുടുംബത്തിനകത്തു പോലും ഇതായിരുന്നു അവസ്​ഥ. അതെന്നെ വല്ലാതെ വേദനിപ്പിച്ചു. കേൾവിയില്ലെന്ന പേരിൽ, മൂകരാണെന്നതിനാൽ ആർക്കും ഇത്തരമൊരവസ്​ഥ വരരുതെന്ന്​ ഞാൻ ആഗ്രഹിക്കുന്നു. ഇവരെ സഹായിക്കേണ്ടത്​ എ​​​​െൻറ കടമയാണ്​. ഡൽഹിയിൽ നിന്ന്​ ആംഗ്യഭാഷയിൽ പരിശീലനം നേടിയ അമ്മാവനാണ്​ എന്നെ ഇൗ ആശയ വിനിമയം പഠിപ്പിച്ചതെന്നും അർവ ഇന്ത്യൻ എക്​സ്​ പ്രസിനോട്​ പറഞ്ഞു. 

മൂകരായ കളിക്കാരെയും കൊണ്ട്​ രാജ്യത്തുടനീളം പോകുന്നത്​ എളുപ്പമുള്ള കാര്യമല്ല. അവരു​െട മാതാപിതാക്കളെ ബോധ്യപ്പെടുത്തുക എന്നതു തന്നെ ബുദ്ധിമു​േട്ടറിയതാണ്​. ജമ്മു കശ്​മീർ ടീം റാഞ്ചിയിൽ പോകാൻ തീരുമാനിച്ചപ്പോൾ രക്ഷിതാക്കൾ കളിക്കാരു​െട സംരക്ഷണം ഉറപ്പു വരുത്തണമെന്ന്​ ത​േന്നാടാണ്​ ആവശ്യപ്പെട്ടത്​. ത​​​​െൻറ ഉറപ്പിലാണ്​ രക്ഷിതാക്കൾ കുട്ടികളെ വിട്ടതെന്നും അർവ പറയുന്നു. 

കുട്ടികൾ രാജ്യത്തി​​​​െൻറ വിവിധ ഭാഗങ്ങളിലേക്ക്​ പോകു​േമ്പാൾ തങ്ങൾ പലതവണ അർവയെ വിളിച്ച്​ വിവരം തിരക്കാറു​െണ്ടന്ന് സ്​പോർട്​സ്​ താരങ്ങളു​െട രക്ഷിതാക്കൾ പറയുന്നു. എന്നാൽ അവൾക്കൊരിക്കലും ക്ഷമ നശിക്കാറില്ല. ഇങ്ങനെ അധികമാരും ഉണ്ടാകി​െല്ലന്നും കളിക്കാരുടെ മാതാപിതാക്കൾ സാക്ഷ്യ​പ്പെടുത്തുന്നു.

അർവക്ക്​ ഡോക്​ടറാകണമെന്നാണ്​ ആഗ്രഹം.  എന്നാൽ ആഗ്രഹം നടക്കുമെന്ന്​ അർവ​ കരുതുന്നില്ല. താ​െനാരു പാവപ്പെട്ട കുടുംബത്തി​െല അംഗമാണ്​. ഒാ​േട്ടാ ഡ്രൈവറാണ്​ പിതാവ്​. കുടുംബം പോറ്റാൻ പോലും ബുദ്ധി മുട്ടുന്ന പിതാവിന്​ ത​െന്ന അത്ര​െയാന്നും പഠിപ്പിക്കാൻ സാധിക്കില്ല. എന്നാലും കഴിയുന്നിടത്തോളം പഠിക്കാൻ താൻ ശ്രമിക്കുമെന്ന്​ അവർ ആത്​മ വിശ്വാസത്തോടെ പറഞ്ഞു.  മൂത്ത സഹോദരന്​ ഒരു അപകടം സംഭവിച്ചതോടെ പത്താംക്ലാസിൽ പഠിപ്പ്​ നിർത്തേണ്ടി വന്നു. ഇളയ സഹോദരൻ അഞ്ചാം ക്ലാസ്​ വിദ്യർഥിയാണ്​. 

ജീവിതത്തിൽ എന്തെല്ലാം പ്രശ്​നങ്ങളു​െണ്ടങ്കിലും ബധിര സ്​പോർട്​ താരങ്ങൾ വിജയം നേടി വരു​േമ്പാൾ അവരെ ചേർത്ത്​ പിടിച്ച്​ സന്തോഷം പങ്കിടു​േമ്പാൾ എ​​​​െൻറ എല്ലാ വേദനകളും മറക്കും. ശബ്​ദമില്ലാത്തവർകു വേണ്ടിയുള്ള പോരാട്ടം ഞാൻ തുടർന്നു ​െകാണ്ടേയിരിക്കും. കാരണം അവർക്ക്​ വേണ്ടി ശബ്​ദമുയർത്താൻ ഞാൻ മാത്രമേയുള്ളൂ.. അർവ പറഞ്ഞു നിർത്തി. 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jammu kashmirmalayalam newsArwa Imtiyas BhatDeafSports Team
News Summary - Arwa Imtiyas Bhat worked For Deaf And Dumb -India News
Next Story